28 Nov 2013

കർഷകനോടൊപ്പം..... ( മൂന്നാം ഭാഗം )


ദിവസം - 13
തീയതി - നവം.3 , 2013


                         തലേ ദിവസം മഴ വളമിടൽ തടസ്സപ്പെടുത്തിയതിനാൽ, രാവിലെ 7 മണിയോടെ വളമിടലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.ആവശ്യമുള്ള വളങ്ങൾ പാടത്ത് എത്തിച്ചശേഷം നിശ്ചിത അളവിൽ കൂട്ടിച്ചേര്‍ക്കുക എന്നതാണ് ആദ്യ പടി.

                  rock phosphate - 78kg, urea - 25kg, potash - 15kg എന്ന അളവിലുള്ള  മിശ്രതമാണ് ഒരു ഏക്കറിനുള്ള വളം.സഹകരണ ബാങ്ക് വളം ഡിപ്പോ വഴിയാണ് ഈ വളങ്ങൾ  വാങ്ങുന്നത്.


phosphate വേരിന്റെ വളർച്ചക്കും urea തണ്ട് ഇല എന്നിവയുടെ വളർച്ചക്കും potash ഞാറിന്റെ മൊത്തത്തിലുള്ള വളർച്ചയെ ദൃഠപ്പെടുത്തുവാനുമാണ് പ്രയോഗിക്കുന്നത്.
(പച്ചില,ചാണകം,ചാരം മുതലായവ പഴയകാലത്ത് വളമായി ഉപയോഗിച്ചിരുന്നു . )

റോഡിനോട് ചേർന്നുള്ള വരമ്പത്ത് വലിയ പടുത വിരിച്ച്, മുകളിൽ പറഞ്ഞ അളവിൽ വളമിശ്രതം ഒരുക്കി. 

അതിനിടക്ക് പല്ലുതേച്ചുകൊണ്ട് അതുവഴിവന്ന രാജു കഴിഞ്ഞ ദിവസം  ഉദ്ഘാടനം നടന്ന പഞ്ചായത്ത് വക വഴിവിളക്കിനെക്കുറിച്ച് വാചാലനായി.

 

തുടർന്ന് വളം ചെറിയ ബക്കറ്റിലാക്കി പാടത്ത് വിതച്ചു തുടങ്ങി.


               അതുവഴി പോകുന്ന ഒട്ടുമിക്ക നാട്ടുകാരും ഉണ്ണികൃഷ്ണനെ കണ്ടു കുശലം പറഞ്ഞാണ് കടന്നു പോകുന്നത്.നാട്ടുകാർക്കിടയിൽ നിലനിൽക്കുന്ന നല്ല ബന്ധങ്ങളാണ് എനിക്കവിടെ കാണുവാൻ കഴിഞ്ഞത്.


                   മതിലുകളില്ലാത്ത ഊഷ്മള ബന്ധങ്ങളാണ് ഗ്രാമങ്ങളെ നന്മയുടെ വിളനിലമാക്കുന്നത്. ഭൗതികവാദത്തിൽ ഊന്നി നില്ക്കുന്ന നഗരജീവിതത്തിനു നൽകുവാൻ കഴിയാത്തതും ഇത് തന്നെ.

                രാവിലെ 7 നു തുടങ്ങിയ വളമിടൽ 9.30 യോടെ അവസാനിച്ചു. പ്രവർത്തിദിവസമായതിനാൽ അദ്ദേഹം തന്റെ കാര്യാലയത്തിലേക്ക് പോകുന്നതിനുള്ള ധ്രിതിയിലായിരുന്നു.
                                                                                                                    ( തുടരും ...)

No comments:

Post a Comment