13 Nov 2013

ഇന്നത്തെ ചിന്ത - കവാത്ത് മറക്കുന്ന സായിപ്പ്...

     




      കുമരകത്ത് ബ്രിട്ടീഷ്‌ രാജകുമാരനെ സംരക്ഷിക്കുവാൻ കേരളാ പോലീസ് വൻസന്നാഹങ്ങൾ ഒരുക്കി കാത്തുനിന്നു.വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും രാജകുമാരന് അകമ്പടി നൽകുന്നതിന്റെ പരിശിലനം നടത്തിയുമൊക്കെ അവർ തയ്യാറായി. എന്നാൽ അയാൾ വന്നുകഴിഞ്ഞപ്പോൾ ഒരു പോലീസുകാരനെ പോലും ഗേറ്റിനകത്ത് കടക്കുവാൻ "ബ്രിട്ടീഷ്‌ പോലീസ്"അനുവദിച്ചില്ല. എന്തിന്, ഫോട്ടോ എടുക്കുവാൻ ശ്രമിച്ച പോലീസ് ഫോട്ടോഗ്രാഫറെ പോലും അവർ തടഞ്ഞു.


      നമ്മുടെ പോലീസുകാരെ ഇതുപോലെ നാണംകെടുത്തുന്ന പരിപാടികൾക്ക് സർക്കാർ കൂട്ടുനില്ക്കരുത്. അതും 190 വർഷത്തോളം നമ്മളെ അടക്കിഭരിച്ചിരുന്ന ഒരു കൂട്ടർക്ക്. അവർക്ക് ഇന്ത്യൻ പോലീസ് വേണ്ട എന്നാണെങ്കിൽ അതിനനുസരിച്ച് മാത്രം സന്നാഹങ്ങൾ ക്രമീകരിച്ചാൽ മതി. പോലീസുകാരുടെ സഹായം വേണ്ടതായ നിരവധി മേഖലകൾ കേരളത്തിലുണ്ട്.

നാളെ സമ്മാനവുമായി വരാനിരിക്കുന്ന ഉമ്മൻ ചാണ്ടിയെ അവിടെ കയറ്റുമോ ആവോ ?
        

No comments:

Post a Comment