കോട്ടയം : സാമൂഹിക പ്രവർത്തകയായ ദയാഭായ് എന്ന മേർസി മാത്യു
സി എം എസ് കോളേജിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ, തൊട്ടടുത്ത് മംഗളം കോളേജിൽ വിദ്യാഭ്യാസതട്ടിപ്പിനിരയായ മുപ്പതോളം പെണ്‍കുട്ടികൾ പൊരിവെയിലത്ത് സമരത്തിലായിരുന്നു. എം എൽ റ്റി കോഴ്സ് ഒരു വർഷം പൂർത്തിയാക്കിയ പെണ്‍കുട്ടികളാണ് 2012 നു ശേഷം യുണിവേഴ്സിറ്റി ഈ കോഴ്സ് നിർത്തിയതറിയാതെ ലക്ഷങ്ങൾ ഫീസ് കൊടുത്തു തട്ടിപ്പിനിരയായത്.
പ്രസ്തുത കോഴ്സിന് പഞ്ചാബ് ടെക്നിക്കൽ യുണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് പ്രവേശനം നടത്തിയതെന്നും, പിന്നീടു കോളേജ് അല്ല ട്യുഷൻ സെൻറർ എന്ന നിലക്കാണ് ഇപ്പോൾ നടത്തിവരുന്നതെന്നും പറഞ്ഞ് അധികൃതർ തടിതപ്പുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ മുതൽ ക്യാമ്പസ് ഫ്രണ്ട്, എസ് ഡി പി ഐ മുതലായ സംഘടനകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയതോടുകൂടി സമരം കൂടുതൽ തീവ്രമായിരിക്കുകയാണ്.
No comments:
Post a Comment