16 Nov 2013

ഫീച്ചർ : പശ്ചിമഘട്ട സംരക്ഷണ വിവാദം - നിയമങ്ങൾ ജനങ്ങളെ ദ്രോഹിക്കുന്നതെങ്ങനെ ?


                           സാധാരണക്കാരന്‌ സർക്കാർ വ്യവസ്ഥയിലുള്ള വിശ്വാസ്യ- തയില്ലായ്മയാണ് പുതിയ നിയമങ്ങൾക്കെതിരെ തല തിരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത്. ഒരു സാധാരണ സ്ഥലത്തുപോലും നിർമാണപ്രവ ർത്തനങ്ങൾക്ക് നമ്മൾ നേരിടേണ്ടി വരാറുള്ള പൊല്ലാപ്പുകളും കൈക്കൂലികളിലൂടെയും മറ്റും അതു മറികടക്കേണ്ടിവരുന്ന അവസ്ഥയും സാധാരണക്കാരന്റെ ഒരു സ്ഥിരം അനുഭവമാണ്. ഇങ്ങനെയുള്ള ഒരു വ്യവസ്ഥയിൽ പുതിയതായി വരുന്ന നിയമങ്ങൾ ജനങ്ങൾക്കും പ്രകൃതിക്കും അല്ല മറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു രാഷ്ട്രിയക്കാർക്കുമാണ്  കൂടുതൽ പ്രയോജനം ചെയ്യുക.ഇങ്ങനെ ഉണ്ടായ വ്യവസ്ഥകളോടുളള അസഹിഷ്ണുതയാണ് ജനങ്ങളെ നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയുവാൻ വയ്യാത്ത അവസ്ഥയിലെത്തിച്ചത്.

                 പശ്ചിമഖട്ട സംരക്ഷണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌ ഇതൊക്കെതന്നെയാണ്. ഇത് മുതലെടുത്ത്‌ രാഷ്ട്രീയക്കാരും ഖനന-കീടനാശിനി ലോബികളും മറ്റും അവരുടെ സ്വാർഥലാഭങ്ങൾക്കായി യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചു ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിടുകയാണ് ചെയ്യുന്നത്.

          ഇതുപോലെയുള്ള കാര്യങ്ങൾ നടപ്പിലാക്കുവാൻ ജനങ്ങളുടെ വിശ്വാസ്യത നേടണം .വ്യവസ്ഥിതികൾ സുതാര്യമാവുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു.

         അങ്ങനെ പതുക്കെ പതുക്കെ ഗാട്ഗിൽ റിപ്പോർട്ട്‌ നടപ്പാക്കാതി രിക്കുവാനുള്ള ഒത്താശയിൽ രാഷ്ട്രീയക്കാരും ലോബികളും വിജയിച്ചു. ഗാട്ഗിൽ റിപ്പോർട്ടിന്റെ വെള്ളംച്ചേർത്ത പതിപ്പായ കസ്തൂരിരംഗൻ റിപ്പോർട്ട്‌ ആണ് ഇനി അവരുടെ അടുത്ത ലക്ഷ്യം.

No comments:

Post a Comment