15 Nov 2013

അതി-വേഗ നിരൂപണം : ഗീതാഞ്ജലി


  • ഹൊറർ  ചിത്രങ്ങളിലെ  സ്ഥിരം പ്രയോഗങ്ങള്‍ - ഇരുട്ടത്ത്‌ എപ്പോഴും മറയുന്ന രൂപം,പിയാനോ,പൊട്ടുന്ന കണ്ണാടി അതോടൊപ്പം "ഹൊറർ" രംഗം ആവശ്യം വരുന്ന സമയങ്ങളിൽ മാത്രം വിജനമാവുന്ന ബംഗ്ലാവ്.
  •  RINGU എന്ന ജാപ്പനീസ് ചിത്രത്തിലെ അതേ രൂപവും സ്വഭാവവുമുള്ള "പ്രേതം".
  • ഇതിനു മുൻപ് മലയാളത്തിൽ വന്ന ഒന്നു രണ്ടു  dictative ചിത്രങ്ങളിലെ അതേ ആശയം. ( ചിത്രം കാണാൻ അഗ്രഹികുന്നവർക്കു വേണ്ടി ഞാൻ അതിനെക്കുറിച്ച്‌ കൂടുതൽ പറയുന്നില്ല, അനുഭവിച്ചു തന്നെ അറിയട്ടെ!)
  • മോഹൻലാലിന് അഭിനയ സാധ്യത ഒട്ടുമില്ലാത്ത ഒരു കഥാപാത്രം. അതുകൊണ്ട് തന്നെ ഒരു "ലാൽ ഫീൽ" ഈ ചിത്രം തരില്ല. പുതുമുഖം കീർത്തി സുരേഷിന്റെ അഭിനയത്തിലും കാര്യമായ ഒന്നുംതന്നെ അവകാശപ്പെടുവാനില്ല.
  • സിനിമയിലെ തമാശ രംഗങ്ങളാണ് ചില സമയങ്ങളിൽ നമ്മെ കൂടുതൽ ഭയപ്പെടുത്തുന്നത്‌.
  • ഹരിശ്രീ അശോകൻ, ഇന്നസെൻറ് എന്നിവർ മാത്രമാണ് കുറച്ചെങ്കിലും ഒരു ഉണർവ് ഈ ചിത്രത്തിന് നല്കിയത്.കൂടാതെ ചിത്രത്തിന്റെ ശബ്ദലേഖനവും പ്രശംസനീയമായിരുന്നു.

എന്റെ അഭിപ്രായം : വെറുതെ പണവും സമയവും കളയാതിരിക്കുക...!

1 comment: