6 Nov 2013

വാർത്താ വിവരണം - ഡോ. വി എസ് വിജയൻ "ഗാട്ഗിൽ റിപ്പോർട്ട്‌" നെ കുറിച്ച് സംസ്സാരിക്കുന്നു - പ്രസ്സ് ക്ലബ്‌, കോട്ടയം

             പശ്ചിമഘട്ടത്തിനെ ഒരു "വാട്ടർ ടാങ്ക്" ആയിട്ടാണ് ഞങ്ങൾ കണക്കാക്കിയത്.ഭക്ഷണം, വെള്ളം,വായു എന്നിവയെല്ലാം വിഷമയമായികൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ അവയുടെ നിലനില്പിന് വേണ്ടിയാണ് പശ്ചിമ ഘട്ട സംരക്ഷണം.കാട് നിലനില്ക്കാൻ മനുഷ്യൻ വേണ്ട,എന്നാൽ മനുഷ്യൻ നില നില്കാൻ കാട് കൂടിയേ തീരു.





          
        ഇടുക്കിയിലെ ഒരു ബിഷപ്പ് ഇറക്കിയ ഇടയലേഖനത്തിൽ 98 % വും റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങളായിരുന്നു.1977 വരെ കുടിയേറിയവർക്ക് നൽകുന്ന പട്ടയം നിൽകുമെന്നും,കൃഷിക്കാരെ കുടിയിറക്കുമെന്നും,പുതിയ വീടുവെക്കാൻ പറ്റില്ല എന്നുമൊക്കെയാണ് പറയുന്നത് .ഇതൊന്നും തന്നെ റിപ്പോർട്ടിൽ ഇല്ലാത്തതാണ്.ജനങ്ങളുടെ തെറ്റുധാരണ മാറ്റുവാനായി റിപ്പോർട്ടിന്റെ മലയാളത്തിലുള്ള കോപ്പി 10 ദിവസത്തിനകം എല്ലാ പഞ്ചായത്തുകളിലും എത്തിക്കും.
             
        30 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലയിൽ വാർഷികവിള പറ്റില്ല, ദീർഖകാലവിള മാത്രമേ പറ്റു എന്ന് റിപ്പോർട്ട്‌ പറയുന്നു.ഇത്ചെയ്യുന്നതിനായി കർഷകന് ധനസഹായവുംശുപാർശ്ശയിൽപറയുന്നു.മണ്ണൊലിപ്പ്
തടയുവാനാണിത്. ഇത്കൂടാതെനാടൻവിത്ത്,കന്നുകാലി,മത്സ്യങ്ങൾ,കാവുകൾ മുതലായവക്കും ധനസഹായം റിപ്പോർട്ട്‌ ശുപാർശ്ശ ചെയ്യുന്നു.
             
          മൂന്നായി തരം തിരിക്കുന്ന എല്ലാ സോണുകളിലും ഗ്രാമസഭക്കാണ് പരമാധികാരം.Autocratic system അല്ലാത്ത ട്രൈബൽസിന് ഒരു De-centralized power  കൊടുക്കുന്നത് കസ്തുരിരംഗനു സമ്മതമല്ല. കസ്തുരിരംഗൻ റിപ്പോർട്ടിന്റെ ഒരു  പ്രധാന പ്രശ്നം അതാണ്‌.


          സുസ്ഥിര വികസനമാണ് ഗാട്ഗിൽ റിപ്പോർട്ടിലൂടെ ഉദ്ദേശിക്കുന്നത്.എന്നാൽ കീടനാശിനി ലോബികളെയും , പാറമട ലോബികളെയും ഭയക്കുന്ന ഉദ്യോഗസ്ഥഭരണവും രാഷ്ട്രീയക്കാരുമാണ് ഇവിടം ഭരിക്കുന്നത്‌.

No comments:

Post a Comment