27 Feb 2014

ശ്രേഷ്'ട' ഭാഷ മലയാളം




   മു'ഘ'പടത്തെ അനുവ'തി'പ്പിച്ചു, അനാ'ധ'മാക്കി മുന്നേറുന്നു ശ്രേഷ്'ട' ഭാഷയായ മലയാളം. കേരളത്തിന്റെ രാഷ്ടീയ-വിദ്യാഭ്യാസ-കലാ രംഗങ്ങളിലെ
മലയാളഭാഷയുടെ ഇന്നത്തെ ഗതിയാണ് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നത്. മലയാളി മലയാളം മറക്കുന്നതു മാത്രമല്ല ഇതിനു കാരണം, മാറുന്ന സാങ്കേതികവിദ്യക്കൊപ്പം കമ്പ്യൂട്ടിങ് രംഗത്ത് കിടപിടിക്കുവാന്‍ ഭാഷയ്ക്കു കഴിയുന്നില്ല എന്നതും കൂടിയാണ്.

   കഴിഞ്ഞ വര്‍ഷമാണ് മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി കൈ വന്നത്. ഇതിന്റെ പേരില്‍ നല്ലൊരു തുകയും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. എന്നാല്‍ കമ്പ്യൂട്ടിങ് രംഗത്ത് മലയാള ഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. അതേ സമയം ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗൂഗിളിന്റെ പിന്‍തുണയോടെ മൊബൈല്‍, കമ്പ്യൂട്ടര്‍ പ്ലാറ്റ് ഫോമുകളില്‍ മലയാളഭാഷയെ മികവുറ്റതാക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ ധനസഹായവും നല്‍കുന്നു. ഇതുപോലെ പ്രവര്‍ത്തിക്കുന്ന വേറെയും സംഘടനകള്‍ കേരളത്തിലുണ്ട്. കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തേണ്ട കാര്യങ്ങളാണ് വിദേശ കമ്പനികളും സ്വതത്ര സംഘടനകളും ചെയ്തുവരുന്നതെന്നത് ലജ്ജാകരമായ ഒരു കാര്യമാണ്.

   മാറുന്ന സാങ്കേതിക വിദ്യക്കനുസരിച്ചു ഭാഷയും തയ്യാറാവേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ ടൈപ്പിങ്ങിലും ഫോണ്ടുകളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം മാറുന്ന സാങ്കേതികതയ്ക്കു മുന്നില്‍ ഇതുപോലെ കോമാളിയായി നില്‍ക്കേണ്ടി വരും മലയാളത്തിന്.


5 comments:

  1. കാലിക പ്രാ'ദാ'ന്യമുള്ള വിഷയം...

    ReplyDelete
  2. മടിയും അശ്രദ്ധയുമാണ്‌ ഇതുപോലെ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കാരണം ..ഞാനടക്കം !
    നല്ല ആശംസകള്‍ :)
    @srus..

    ReplyDelete
  3. Google transliteration is worst. Malayalam typing software is a good option

    ReplyDelete
  4. താങ്കളുടെ വിലയിരുത്തല്‍ ശരിയാണ്‌. ഈ ഉദ്യമം നല്ല ഫലങ്ങള്‍ കൊണ്ടുവരട്ടെ.

    ReplyDelete
  5. വരമോഴിയും അഞ്ജലിഓൾഡ്ലിപിയും ആണ്‌ ഞാൻ ഉപയോഗിക്കുന്നത്.നന്നായി പ്രവർത്തിക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം.

    ReplyDelete