കോട്ടയം: നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകമായി മീനച്ചിലാറിൽ അപൂർവ്വയിനം മത്സ്യമായ "വാകവരാൽ". വെള്ളിയാഴ്ച്ച 4 മണിയോടെയാണ് കോട്ടയത്തിനടുത്ത് ചുങ്കത്തിലായി ഈ അപൂർവ്വ ദൃശ്യം സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്.രണ്ടു വലിയ മത്സ്യങ്ങളും അവയോടൊപ്പം നൂറുകണക്കിന് മൽസ്യകുഞ്ഞുങ്ങളുമാണ് പാലത്തിനോട് ചേർന്ന് കാണപ്പെട്ടത്.
വരാലുകളിൽ ഏറ്റവും വലുതും അപൂര്‍വ്വവും വാകവരാലാണ്. സാധാരണ വരാല്‍ 90 സെ.മീ
വളരുമ്പോള്‍ വാകവരാല്‍ 120 സെ.മീ. വരെ വളരുന്നു; 8-10 കിലോഗ്രാം തൂക്കവും
വയ്ക്കും.ശുദ്ധജല മത്സ്യങ്ങളില്‍ കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു മത്സ്യമാണ് വാകവരാല്‍ എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും വാകവരാലിന്റെ ലഭ്യത
പ്രശ്‌നമാണ്. ദക്ഷിണ ഏഷ്യയിൽ മാത്രം കാണപ്പെടുന്ന ഇവ ശാസ്ത്രീയമായി അറിയപ്പെടുന്നത് Channa striata, snakehead murrel എന്ന പേരിലാണ് *.
അവയെ എങ്ങനെയെങ്കിലും പിടിക്കുക എന്നതാണ് നാട്ടുകാരുടെ അടുത്ത ലക്‌ഷ്യം. അതിനായുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണവിടെ.
തുടർന്നു വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുകാണുവാൻ
തിങ്ങിക്കൂടിയത് ചുങ്കo പാലത്തിൽ ഗതാഗതക്കുരുക്കിനിടയാക്കി.
മീനച്ചിലാറിൽ പ്രത്യക്ഷപ്പെട്ട "വാകവരാലി"നെ കാണുവാൻ ചുങ്കo പാലത്തിൽ ജനം തിങ്ങിനിറഞ്ഞപ്പോൾ
( * വാകവരാലിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്: http://www.doolnews.com/how-to-cultivate-varal-fish-malayalam-252.html )
മീനച്ചിലാറിൽ പ്രത്യക്ഷപ്പെട്ട വാകവരാൽ |

No comments:
Post a Comment