ഡിസം.9, തിങ്കൾ : ഇന്നത്തെ ദിവസം മടങ്ങിപ്പോകേണ്ടതിനാൽ രണ്ടു ചിത്രങ്ങൾ മാത്രമേ എനിക്ക് കാണുവാൻ കഴിയുള്ളൂ. ആദ്യ ചിത്രത്തിനായി ഞാൻ ശ്രീപദ്മനാഭയിൽ കയറി.
സിനിമ ആരംഭിച്ചു.
"ഇറാറ്റ" എന്ന വാക്കിന്റെ അർഥം എഴുത്തിൽ ഉണ്ടാകുന്ന തെറ്റ് എന്നാണ്. യുലിസെസ് എന്ന ചെറുപ്പക്കാരൻ തന്റെ കാമുകി ആല്മയുടെ തിരോധാനത്തിന്റെ പിന്നിലെ നിഘൂടത കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ച ഇറാറ്റ" "ഫിലിം നൊയിർ" സ്റ്റൈലിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥ നടക്കുമ്പോൾ അതിനോടൊപ്പം തന്നെ ഫ്ലാഷ്ബാക്കും കൂട്ടികലർത്തി "മൊണ്ടാഷ്" എഡിറ്റിംഗിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിനെ കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സാങ്കേതികതയിലും കഥയിലും സങ്കീർണ്ണമായ ഒരു നല്ല ത്രില്ലർ. എന്നാൽ ഛായാഗ്രഹണം എഡിറ്റിംഗ് വിഭാഗത്തിലെ മികവല്ലാതെ സാമൂഹികമായും സാംസ്ക്കാരികമായും ഒന്നും പറയുവാനില്ലാത്ത ചിത്രം.
അവസാനമായി ഞാൻ കാണുവാൻ പോയത് ചൈനീസ് ചിത്രം "എ ടച്ച് ഓഫ് സിൻ" ആണ്.കലാഭവനിൽ ഓടിയെത്തിയപ്പോഴേക്കും ഹൗസ്ഫുൾ! സീറ്റുകളിലും നിലത്തും വരെ ആളുകൾ. എന്തായാലും കണ്ടിട്ടേയുള്ളൂ ബാക്കി എന്നുകരുതി ഞാനും നിലത്തിരുന്നു.
സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ചൈനീസ് സിക്സ്ത് ജനറെഷൻ സംവിധായകൻ ജിയ ജങ്കെയാണ്.നാലു വിവിധ കഥാപാത്രങ്ങൾ, അവർ പാപത്തിലേക്ക് എങ്ങനെ എത്തപ്പെടുന്നു എന്നതാണ് ചിത്രം പറയുന്നത്. പ്രതികരണശേഷിയുള്ള ഒരു തൊഴിലാളി, അന്യനാട്ടിൽ കൊലപാതകവും മോഷണവുമായി കഴിയുന്നയാൾ, മറ്റൊരാളുടെ ഭർത്താവുമായി സ്നേഹത്തിൽ കഴിയുന്ന ഒരു ഹോട്ടൽ ജീവനക്കാരി, ചെറുപ്പക്കാരനായ ഒരു ഫാക്ടറി തൊഴിലാളി എന്നിവരിലൂടെ സമകാലീന ചൈനയിലെ അഴിമതിയും മുതലാളിത്തവും സാധാരണക്കാരനെ ഏതവസ്ഥയിൽ കൊണ്ടെത്തിക്കുന്നു എന്ന് കാട്ടിത്തരുകയാണ് ജിയ.തറയിലിരുന്നാണ് കണ്ടതെങ്കിലും വളരെയധികം ചാരിതാർധ്യത്തോടെയാണ് തിയറ്റർ വിട്ടു പുറത്തു വന്നത്.
ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്നത് ഒരു "സ്റ്റൈൽ സിംബൽ" മാത്രമായി മാറിയ, സിനിമയെക്കുറിച്ച് ഏക്കും പോക്കും അറിയാത്ത ഒരു ബഹുഭൂരിപക്ഷത്തെയാണ് ഞാൻ എല്ലായിടത്തും കണ്ടത്. സിനിമകളിലെ പല കോപ്രായങ്ങൾക്കുംവിവേകമില്ലാതെ കൈയടിച്ചും വേഷഭൂഷാദികളിൽ "ബുദ്ധിജീവി" ലുക്ക് വരുത്തിയും വ്യക്തിത്വം നഷ്‌ടപ്പെട്ട ഒരു പറ്റം ആളുകൾ.
പ്രവേശന പാസ്സ് സുഹൃത്തിനെ തിരിച്ചേൽപ്പിച്ചു തമ്പാനൂർ ലക്ഷ്യമിട്ട് ഞാൻ നടന്നു. ഏതായാലും ഒരു മികച്ച ചിത്രത്തിലൂടെ എന്റെ മേള സന്ദർശനം അവസാനിപ്പിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഞാൻ തിരുവനന്തപുരം നഗരത്തോട് വിട പറഞ്ഞു.
( അവസാനിച്ചു)
മത്സര വിഭാഗത്തിലെ അർജെന്റിന ചിത്രം "ഇറാറ്റ". യുവ സംവിധായകൻ ഇവാൻ
വെസ്കോവോയുടെ കന്നി ചിത്രമാണിത്.പ്രദര്ശനത്തിന് മുൻപായി ചിത്രത്തിന്റെ
സംവിധായകനും കൂടെ ചിത്രത്തിന്റെ വസ്ത്രാലങ്കാരികയുമായ ലുസിയ ക്ലോറെൻസയും
പ്രേക്ഷകരെ അഭിസംബോദന ചെയ്യുകയുണ്ടായി.
Ivan vescovo & Luzia clourensa |
ചിത്രത്തിന് മുൻപായി "plz standup for the national anthem" എന്ന് കാണിച്ചുകൊണ്ട് "ജനഗണമന" യുടെ ഈണം പശ്ചാത്തലസംഗീതമായ ഒരു പരസ്യചിത്രം പ്രദർശിപ്പിച്ചു. എന്നാൽ കുറച്ചുപേർ എഴുനേറ്റുനിന്നില്ല എന്ന് പറഞ്ഞ് ഒരു സ്ത്രീ രോഷാകുലയായി. "ദേശഭക്തി അടിച്ചേൽപ്പിക്കണ്ടതല്ല" എന്ന് മറ്റൊരാൾ. എല്ലാരും കൂടെ കൂവി അവരെ ഇരുത്തി.
Chrome Pictures Pvt Ltd ഇറക്കിയ പരസ്യചിത്രത്തിനുമുൻപിൽ എന്തിനു എഴുനേൽക്കണം എന്ന് ഞാനും ആലോചിച്ചു.
Chrome Pictures Pvt Ltd ഇറക്കിയ പരസ്യചിത്രത്തിനുമുൻപിൽ എന്തിനു എഴുനേൽക്കണം എന്ന് ഞാനും ആലോചിച്ചു.
"ഇറാറ്റ" എന്ന വാക്കിന്റെ അർഥം എഴുത്തിൽ ഉണ്ടാകുന്ന തെറ്റ് എന്നാണ്. യുലിസെസ് എന്ന ചെറുപ്പക്കാരൻ തന്റെ കാമുകി ആല്മയുടെ തിരോധാനത്തിന്റെ പിന്നിലെ നിഘൂടത കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ച ഇറാറ്റ" "ഫിലിം നൊയിർ" സ്റ്റൈലിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥ നടക്കുമ്പോൾ അതിനോടൊപ്പം തന്നെ ഫ്ലാഷ്ബാക്കും കൂട്ടികലർത്തി "മൊണ്ടാഷ്" എഡിറ്റിംഗിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിനെ കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സാങ്കേതികതയിലും കഥയിലും സങ്കീർണ്ണമായ ഒരു നല്ല ത്രില്ലർ. എന്നാൽ ഛായാഗ്രഹണം എഡിറ്റിംഗ് വിഭാഗത്തിലെ മികവല്ലാതെ സാമൂഹികമായും സാംസ്ക്കാരികമായും ഒന്നും പറയുവാനില്ലാത്ത ചിത്രം.
അവസാനമായി ഞാൻ കാണുവാൻ പോയത് ചൈനീസ് ചിത്രം "എ ടച്ച് ഓഫ് സിൻ" ആണ്.കലാഭവനിൽ ഓടിയെത്തിയപ്പോഴേക്കും ഹൗസ്ഫുൾ! സീറ്റുകളിലും നിലത്തും വരെ ആളുകൾ. എന്തായാലും കണ്ടിട്ടേയുള്ളൂ ബാക്കി എന്നുകരുതി ഞാനും നിലത്തിരുന്നു.
സ്ട്രീറ്റ് ഫിലിം മേക്കിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ചൈനീസ് സിക്സ്ത് ജനറെഷൻ സംവിധായകൻ ജിയ ജങ്കെയാണ്.നാലു വിവിധ കഥാപാത്രങ്ങൾ, അവർ പാപത്തിലേക്ക് എങ്ങനെ എത്തപ്പെടുന്നു എന്നതാണ് ചിത്രം പറയുന്നത്. പ്രതികരണശേഷിയുള്ള ഒരു തൊഴിലാളി, അന്യനാട്ടിൽ കൊലപാതകവും മോഷണവുമായി കഴിയുന്നയാൾ, മറ്റൊരാളുടെ ഭർത്താവുമായി സ്നേഹത്തിൽ കഴിയുന്ന ഒരു ഹോട്ടൽ ജീവനക്കാരി, ചെറുപ്പക്കാരനായ ഒരു ഫാക്ടറി തൊഴിലാളി എന്നിവരിലൂടെ സമകാലീന ചൈനയിലെ അഴിമതിയും മുതലാളിത്തവും സാധാരണക്കാരനെ ഏതവസ്ഥയിൽ കൊണ്ടെത്തിക്കുന്നു എന്ന് കാട്ടിത്തരുകയാണ് ജിയ.തറയിലിരുന്നാണ് കണ്ടതെങ്കിലും വളരെയധികം ചാരിതാർധ്യത്തോടെയാണ് തിയറ്റർ വിട്ടു പുറത്തു വന്നത്.
ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്നത് ഒരു "സ്റ്റൈൽ സിംബൽ" മാത്രമായി മാറിയ, സിനിമയെക്കുറിച്ച് ഏക്കും പോക്കും അറിയാത്ത ഒരു ബഹുഭൂരിപക്ഷത്തെയാണ് ഞാൻ എല്ലായിടത്തും കണ്ടത്. സിനിമകളിലെ പല കോപ്രായങ്ങൾക്കുംവിവേകമില്ലാതെ കൈയടിച്ചും വേഷഭൂഷാദികളിൽ "ബുദ്ധിജീവി" ലുക്ക് വരുത്തിയും വ്യക്തിത്വം നഷ്‌ടപ്പെട്ട ഒരു പറ്റം ആളുകൾ.
പ്രവേശന പാസ്സ് സുഹൃത്തിനെ തിരിച്ചേൽപ്പിച്ചു തമ്പാനൂർ ലക്ഷ്യമിട്ട് ഞാൻ നടന്നു. ഏതായാലും ഒരു മികച്ച ചിത്രത്തിലൂടെ എന്റെ മേള സന്ദർശനം അവസാനിപ്പിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഞാൻ തിരുവനന്തപുരം നഗരത്തോട് വിട പറഞ്ഞു.
( അവസാനിച്ചു)
No comments:
Post a Comment