2014 നെ കുടുംബകൃഷി വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചപ്പോൾ, വർഷങ്ങളായി കുടുംബക്കൂട്ടായ്മയിലൂടെ നെൽകൃഷി നടത്തി വരികയാണ് കോട്ടയം മാഞ്ഞൂരെ 36 ഓളം കർഷകകുടുംബങ്ങൾ. മമ്മുട്ടിയും ശ്രീനിവാസനും നടത്തുന്ന കൃഷിയെ നമ്മൾ കൊട്ടിഘോഷിക്കുമ്പോൾ, നെൽകൃഷിയെ ആശ്രയിച്ചും സ്നേഹിച്ചും കഴിയുന്ന ഇവരേയും മറക്കുവാൻ പാടില്ല.
കോട്ടയത്തിനും വൈക്കത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന 36 ഓളം കൃഷിക്കാരുടെ 48 ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഈ കൂട്ടായ്മ്മ ഇന്നും തുടർന്നു പോരുന്നത്.
വഴിയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന വളച്ചകാരി-കണ്ടം കുഴി എന്നീ പാടശേഖരങ്ങൾ ചേരുന്നതാണ് കൃഷിയിടം.വർഷങ്ങളായി ഇവിടുത്തെ കൃഷിക്ക് മേൽനോട്ടം നടത്തി വരുന്നത് രാമചന്ദ്രനാണ്.ഒട്ടുമിക്ക ദിവസവും രാത്രിയിൽ പാടത്തിനോടു ചേർന്നുള്ള പമ്പ്‌ഹൗസിലാണ് ഇദ്ദേഹത്തിന്റെ താമസം.
വളച്ചകാരി-കണ്ടം കുഴി പാടം |
പമ്പ്‌ഹൗസ്സ് |
രാമചന്ദ്രൻ |
പാടത്ത് ഞാറുനടൽ പുരോഗമിക്കുന്നു. തൊഴിലാളികളായി 5 സ്ത്രീകളുണ്ട്. ഈ വർഷം ഇറക്കിയിരിക്കുന്നത് ഡി5 ഇനത്തിൽപ്പെട്ട വിത്താണ്. മാക്കിൽ കുഴിയാഞ്ഞാൽ തോടാണ് കൃഷിക്കായുള്ള ജലസ്രോദസ്സ്. വേദഗിരിയിൽ നിന്നും ആരംഭിക്കുന്ന ഈ തോട് വേമ്പനാട്ടുകായലിൽ ചെന്നു ചേരുന്നു. പായലും ചെറിയ തോതിലുള്ള മാലിന്യങ്ങളും നിറഞ്ഞ ഈ തോട് വൃത്തിയാക്കുവാനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്തത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്തെ കൃഷി ഓഫീസറും മറ്റു ഉദ്യോഗസ്ഥരും വളരെ നല്ല രീതിയിൽ കൃഷിയെ പിന്‍താങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാക്കിൽ കുഴിയാഞ്ഞാൽ തോട് |
നമ്മുടെ പാരമ്പര്യത്തേയും വ്യക്തിത്വത്തേയും വിളിച്ചോതുന്നത്പച്ചവിരിച്ച ഈ പാടശേഖരങ്ങളാണ്.വലിയ റോഡുകൾക്കും ഷോപ്പിംഗ് മാളുകൾക്കും നല്കാൻ കഴിയാത്ത ഒരു സ്വാഭിമാനം ഇവ നമുക്ക് നൽകുന്നു.എന്നാൽ പുതിയ തലമുറ ഈ രംഗത്തേക്ക് വരുവാൻ വിമുഖത കാട്ടുന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യവുമാണ്.
No comments:
Post a Comment