കോണ്‍ഗ്രസ് : എ ഐ സി സി യിൽ നടന്ന "പെർഫോമൻസ് റൗണ്ടി"ൽ വേദിയിലിരുന്ന ബഹു. പ്രധാന മന്ത്രിയോട് 12 സിലിണ്ടറാക്കണമെന്നു പറഞ്ഞ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. തത്ഫലമായി സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കാൻ സർക്കാർ തീരുമാനിച്ചു.
സി പി എം : ഐതിഹാസികമായ നിരാഹാരസമരത്തിലൂടെ സബ്സിഡി സിലിണ്ടറുകൾ 12 എണ്ണമാക്കുവാൻ കേന്ദ്രം നിർബന്ധിതരായി.
കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കൊണ്ട് 300 ഓളം രൂപ കൂട്ടിയ പാചകവാതകത്തിന് സംസ്ഥാന സർക്കാർ വാറ്റ് ഒഴിവാക്കി 41 രൂപ കുറച്ചു. ഈ വാർത്ത സർക്കാരിന്റെ വലിയ നേട്ടമായി ചില മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു.
ഇലക്ഷൻ അടുത്തതോടെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുവാനായി നെട്ടോട്ടമോടുന്ന കോണ്ഗ്രസ്സുകാരോടും കമ്മ്യൂണിസ്റ്റുകാരോടും ഈയവസരത്തിൽ പറയുവാൻ ഒന്നേയുള്ളൂ ; കേരളത്തിൽ ബോധമുള്ള ജനങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്ന കാര്യം നിങ്ങൾ മറക്കാതിരിക്കുക!
No comments:
Post a Comment