16 Jan 2014

"വോക്സ് വാഗണി"ൽ സഞ്ചരിക്കുന്ന ആം ആദ്മിയായി സാറാ ജോസഫ്‌ ....


    പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്‌ ഏതാനം ദിവസങ്ങൾക്കു മുൻപ് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ ആം ആദ്മിയായ ഇവർ ഇപ്പോഴും സഞ്ചരിക്കുന്നതാകട്ടെ 10 ലക്ഷം  രൂപയുടെ ആഡംബര കാറിലും. ഇന്ന് (ജനു.16 ) മണർകാട്, സെന്റ്‌ മേരീസ് കോളേജ് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി.


    മാറ്റങ്ങൾ വേണമെന്ന് വേദികളിലും പുസ്തകങ്ങളിലും ഘോരം ഘോരം പ്രസംഗിക്കുന്നവർ പ്രവർത്തിയിൽ വരുമ്പോൾ സ്വാർത്ഥരാവുന്നു. ഇത് മനുഷ്യസഹജമാണ്. വായു മലിനീകരണത്തേയും പ്രകൃതിയേയും കുറിച്ച് ആവലാതിപ്പെടുന്നവരുടെ കൂട്ടത്തിലുള്ള ആളാണ് സാറ. അവർ കയറുന്നതിനു 10 മിനിറ്റ് മുൻപേ എ സി ഇട്ടു കാർ തണുപ്പിക്കുന്നു ഡ്രൈവർ. ശുദ്ധവായു നിറഞ്ഞ മണർകാട് എന്ന ഗ്രാമത്തിലൂടെ പോകുമ്പോളും ചില്ലിട്ടു എ സി യിൽ പോകുന്നവർ എഴുതിവെക്കുന്നതിലും പറയുന്നതിലും എന്ത് ആത്മാർത്ഥതയാണ് പ്രതീക്ഷിക്കേണ്ടത്.പൊതു വാഹനങ്ങൾ പരമാവധി ഉപയോഗിക്കുന്നത് ആം ആദ്മി പാർടിയുടെ സ്റ്റൈൽ ആകയാലും, ഇതു വഴി മലിനീകരണം കുറയ്ക്കാം എന്നുമിരിക്കെ ഒരാൾക്ക്‌ വേണ്ടി വലിയ കാർ ഉപയോഗിക്കാതെ, സാറാ ജോസഫ്‌ പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിച്ച് സമൂഹത്തിനു മാർഗ്ഗദർശ്ശിയാവുകയല്ലേ വേണ്ടത് ?


     ആം ആദ്മിയായി മാറ്റത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ സ്വയം മാറേണ്ടേ എന്ന ചോദ്യവും ചോദിക്കുന്നത് നന്നായിരിക്കും." ആം ആദ്മി" വന്നാലും കെജരിവാൾ വന്നാലും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെയായിരിക്കും എന്നതാണ് ഇതെല്ലാം കാട്ടിത്തരുന്നത്. സാധാരണക്കാരൻ എന്ന ലേബൽ പദവികൾക്കും പ്രസ്തിക്കുമായുള്ള ഒരു ടെക്നിക്ക് മാത്രം.

5 comments:

  1. വാഹനങ്ങളുടെ എണ്ണം മൊത്തം കുടുംബങ്ങളുടെ എണ്ണത്തെ മറികടക്കും

    കോട്ടയം: അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം, മൊത്തം കുടുംബങ്ങളുടെ എണ്ണത്തെ മറികടക്കുമെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരുവര്‍ഷം മാത്രം 20 ലക്ഷത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ 60.72 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെന്ന് നാറ്റ്പാക് പറയുന്നു. 2012ല്‍ ഇത് 65 ലക്ഷം കവിഞ്ഞു. മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 85,17,671 ആണ്.

    2011ല്‍ കേരളത്തിലുണ്ടായിരുന്നത് 60 ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണ്. ഇപ്പോഴത്തെ നിരക്കില്‍ മലയാളിയുടെ വാഹനഭ്രമം തുടര്‍ന്നാല്‍ അടുത്തവര്‍ഷം അവസാനത്തോടെ ആകെ കുടുംബങ്ങളേക്കാള്‍ വാഹനങ്ങളുണ്ടാവും.

    മൊത്തം വാഹനങ്ങളുടെ 60 ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 51,26,097 മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ ഒക്‌ടോബര്‍ വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് 65 ലക്ഷത്തിലേറെപ്പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. പ്രതിദിനം 1300 പേരെങ്കിലും പുതുതായി ലൈസന്‍സ് നേടുന്നുമുണ്ട്. യാത്രയേ്ക്കാ ചരക്കുനീക്കത്തിനോ ഉള്ള ആവശ്യത്തേക്കാളുപരി പുതിയ വാഹനങ്ങളോടുള്ള ഭ്രമമാണ് മലയാളികളെ വാഹനങ്ങള്‍ക്കായി നിര്‍ജീവനിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്. പുനരുല്പാദനം സാധ്യമാകുന്ന മേഖലകളില്‍ നിക്ഷേപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്താന്‍ സഹായിക്കുന്ന പണമാണിത്.

    പൊതുഗതാഗത സംവിധാനത്തിലെ പോരായ്മ, നഗരങ്ങളില്‍ മെട്രോറെയില്‍ പോലെ ഏറെപ്പേര്‍ക്ക് യാത്രചെയ്യാവുന്ന അതിവേഗ സംവിധാനങ്ങളില്ലാത്തത്, വിദേശത്ത് ജോലിചെയ്യുന്നവര്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ ഉയര്‍ന്ന തോത്, ഇത് സൃഷ്ടിക്കുന്ന പുത്തന്‍ ജീവിതശൈലി, എളുപ്പത്തില്‍ ലഭ്യമാകുന്ന വാഹനവായ്പകള്‍ എന്നിവയാണ് പുതിയ ഒട്ടേറെ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ കാരണം. കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 40 വര്‍ഷത്തിനിടെ 350 ഇരട്ടിയായി. 1964ല്‍ 24,000 വാഹനങ്ങളേ ഉണ്ടായിരുന്നുള്ളൂ.

    വാഹനപ്പെരുപ്പത്തിനൊപ്പം റോഡുവികസനം നടക്കാത്തത് അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. 1960ല്‍ 1528 അപകടങ്ങളാണുണ്ടായതെങ്കില്‍ 2013ല്‍ അത് 40,000 കവിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ലോകനിലവാരത്തിലുള്ള ആറുവരിപ്പാതകള്‍ യാഥാര്‍ത്ഥ്യമായെങ്കിലും കേരളത്തില്‍ നാലുവരിപ്പാതയ്ക്കുപോലും സ്ഥലമെടുപ്പ് ബുദ്ധിമുട്ടിലാണ്. ഉയര്‍ന്ന ജനസാന്ദ്രത മൂലം വീടുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഉപഭോക്തൃസംസ്ഥാനമാകയാല്‍ വ്യാപാരസ്ഥാപനങ്ങളുടെ എണ്ണക്കൂടുതല്‍, സംസ്ഥാനമാകെ അനുഭവപ്പെടുന്ന നഗരവത്കരണം, ഉയര്‍ന്ന ഭൂമിവില എന്നിവയൊക്കെയാണ് റോഡുവികസനത്തിനും സ്ഥലമെടുപ്പിനും തടസ്സം സൃഷ്ടിക്കുന്നത്.

    സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തവയ്ക്കുപുറമെ, ആയിരക്കണക്കിന് അന്യസംസ്ഥാന വാഹനങ്ങളും പ്രതിദിനം കേരളത്തിലെ നിരത്തുകളിലൂടെ ഓടുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഇതിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുമുണ്ട്.

    ReplyDelete
  2. partiyil chernnathu kondu avarude sugasaukaryangal ellam upekshikkanno???? nalla pravartty cheyan manassundayal matti .

    ReplyDelete
    Replies
    1. sara joseph used to show more interest in environmental issues like " disadvantages of the proposed Athirappilly hydel project, pollution of the Chakkamkandam lake, about the people of Valanthakad island, the unique mangrove system which was threatened by a move to set up a high-tech city ( man's umbilical ties with Nature!! )".

      How can a person who is living in a high tech setup, talk about all these non-sense ? Even in a village, she cant travel without a/c, then what is the credibility of her natural feelings ? Being an aam aadmi party member, why she is not ready to use a public transport system ? If that is not required, then why aam aadmi party ?

      Delete
  3. This comment has been removed by the author.

    ReplyDelete
  4. hari, volks wagen ennal sadharanakkarude vaahanam ennu thanneyaanu. Vaahanathinte peril polum saadharanathwam ulla mattoru vaahanavum kittathathu kondavam avar aa vaahanam thiranjeduthathu. aa mahathi theerchayayum anumodanam arhikkunnu

    ReplyDelete