1 Jan 2014

കേരളത്തിൽ ഇപ്പോഴും തുടർന്നുവരുന്ന മൃഗബലികൾ


     നൂറുകണക്കിന് കോഴികളെ ഗുരുതിക്കളത്തിനു മുൻപിലായി തലയറുത്ത് കൊന്നുകൊണ്ടുള്ള മൃഗബലി. കേൾക്കുമ്പോൾ പണ്ട് നടന്നിരുന്നതെന്നോ അല്ലെങ്കിൽ ഏതെങ്കിലും അന്യസംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന ആചാരമെന്നോ തോന്നിയേക്കാം. എന്നാൽ അല്ല, 2013 ലും കേരളത്തിൽ ഇങ്ങനെയുള്ള ആചാരങ്ങൾ നടന്നു വരുന്നു.


     കോട്ടയം ജില്ലയിലെ രാമപുരം പ്രദേശത്തായി സ്ഥിതി ചെയ്യുന്ന കൊണ്ടമറുക് ശ്രീ പോർക്കലി ക്ഷേത്രത്തിലെ ഗുരുതിപൂജയുടെ ഭാഗമായുള്ള മൃഗബലിക്കാണു അവിചാരിതമായി ഞാൻ സാക്ഷ്യം വഹിച്ചത്. എല്ലാ വർഷവും മണ്ഡലകാലത്ത് നടത്തിവരുന്ന ആചാരമാണിത്. രാത്രി പത്തരയോടുകൂടി ഗുരുതിക്കളത്തിൽ നടക്കുന്ന പൂജക്ക് ശേഷം കോഴികളെ അതിനു മുൻപിലായാണ് ബലി നൽകുന്നത്. അറുത്ത തല ഗുരുതികളത്തിലിട്ട്, ഉടൽ വഴിപാടുകാർ കൊണ്ടുപോവുകയും ചെയ്യുന്നു. ഭൂതഗണങ്ങൾക്കായി ചോര നൽകുന്നു എന്നതാണ് ഈ ആചാരത്തിനു പിന്നിലെ സങ്കല്പം.







    അടുത്തുള്ള അമ്പലങ്ങളിൽ ഇതേ രീതിയിലുള്ള ബലികൾ വർഷങ്ങൾക്കുമുൻപേ നിർത്തിയിരുന്നു. എന്നാൽ ഇവിടെ ഇതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. സഹജീവികളുടെ ചോര കൊടുത്തു കിട്ടുന്ന അനുഗ്രഹങ്ങൾ എന്തിനാണ് മനുഷ്യന് എന്നു ഞാൻ ചിന്തിച്ചുപോയി.

6 comments:

  1. Heard of such practices in uneducated villages of north India, it's unbelievable that the people claiming to be most literate is also doing this.

    ReplyDelete
    Replies
    1. Yeah ,, its happening here ,, in the 21st century ,,,

      Delete
  2. ഇത്തരം ബാലികൊടുക്കൾ കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ട് മുസ്ലീങ്ങൾ ഉള്ള എല്ലാ നാട്ടിലും ഉണ്ട് കഴുത്തറുത്ത് കൊല്ലാൻ പടച്ചോൻ ലൈസെന്സ് തന്നിട്ടുണ്ടല്ലോ

    ReplyDelete
  3. ഹിന്ദുവോ,മുസ്ലിമോ,ക്രിസ്ത്യാനിയോ എന്നല്ല ആരു ചെയ്താലും ഇത് ന്യായികരിക്കുവാൻ പറ്റില്ല....

    ReplyDelete
  4. Relihious peoples will do the foolish things ,,
    Cause ,,religions have no mercy ,,
    Cause , the religions who made by old ignorant peoples ...!
    N some ignorant peoples are carrying it to somewhere else ,,
    They dont know , where are they going ,, what are they doing ,
    N what is god ?

    Gods who created by religions,,
    Religions which made by humans ,,
    N u say ! What is god ? ?..

    ReplyDelete
  5. check this also - Raktha Guruthi at Kadamattom St. George church
    http://www.youtube.com/watch?v=1A43F4Ydk2w&list=UUTzOjezXcMXHpMIRNMqR6VA

    ReplyDelete