ജനങ്ങൾക്കുവേണ്ടി ജനകീയമായി സിനിമ നിർമിച്ചു ജനങ്ങളിലൊരാളായി ജീവിച്ച ചങ്ങാതിയുടെ ഓർമ്മകൾ പുരുഷന്റെയുള്ളിൽ ഇന്നും മായാതെ നിൽക്കുന്നു.. ജോണ്‍ എബ്രഹാമിന്റെ കോട്ടയത്തെ ഏറ്റവുമടുത്ത സുഹൃത്തായ പുരുഷൻ, തന്റെ പഴയകാല ഓർമകളിലേക്ക് വീണ്ടും നടന്നു കയറി.
1983 ലാണ് പുരുഷൻ ജോണിനെ പരിചയപ്പെടുന്നത്. പുരുഷൻ അന്ന് ചെറിയ കച്ചവടവും മറ്റുമായി കഴിഞ്ഞുപോവുകയായിരുന്നു. പുത്തനങ്ങാടിയിലെ സഹോദരിയെ കാണുവാനാണ് ജോണ്‍ എത്തുന്നതെങ്കിലും താമസവും മറ്റും പുറത്തെവിടെങ്കിലുമായിരിക്കും. ജോണിനു കിടക്കുവാൻ പ്രത്യേകിച്ചൊരു സ്ഥലമോ സൗകര്യമോ ഒന്നും തന്നെ വേണ്ടിയിരുന്നില്ല. ഏതു വഴിയിലും പറമ്പിലും കിടന്നുറങ്ങും. കോട്ടയം തിരുനക്കരയമ്പലത്തിന്റെ നടയായിരുന്നു അവരുടെ പ്രിയപ്പെട്ട ഒത്തുകൂടൽ സ്ഥലം. വന്നിരുന്നു നിമിഷങ്ങൾക്കകം ആളുകൾ അവിടെക്കൂടും, എല്ലാവരുമായി ജോണ്‍ സൗഹൃദത്തിലാവുകയും ചെയ്യും. നല്ലൊരു ഗായകനും കൂടിയായിരുന്ന അദ്ദേഹം "ഓ ദുനിയാ കെ രഖ്വാലോ..", "പറന്നു പറന്നു.." എന്നീ ഗാനങ്ങൾ അവിടെയിരുന്നു പാടുക പതിവായിരുന്നു.ചിലപ്പോഴൊക്കെ തിരുനക്കര മഹാദേവനെ നോക്കി ജോണ്‍ പറയും " അളിയോ നമസ്ക്കാരം..."
"അമ്മ അറിയാനു" ദേശീയ പുരസ്ക്കാരം ലഭിച്ച സമയം, കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോണും പുരുഷനും നിൽക്കുമ്പോൾ ഏഴു വയസ്സോളം വരുന്ന ഒരു കുട്ടി ഓടിവന്നു അമ്മ അറിയാൻ നല്ല സിനിമയായിരുന്നു എന്നു പറഞ്ഞു ജോണിന് കൈ കൊടുത്തു. തന്നെ വല്ലാതെ സന്തോഷിപ്പിച്ച ഈയൊരു അഭിനന്ദനത്തിനൊപ്പം വരില്ല ഒരവാർഡും എന്നദ്ദേഹം പിന്നീടു പറഞ്ഞിരുന്നതായും പുരുഷൻ ഓർക്കുന്നു.
ചെറുപ്പത്തിലേ നഷ്ട്ടപ്പെട്ട അമ്മയുടെ ഓർമ്മകൾ ജോണിനെ എന്നും വേദനിപ്പിച്ചിരുന്നു. "അമ്മ അറിയാനി"ലെ അമ്മമാർ ഈ വേദനകളുടെ ആവിഷ്ക്കാരമായിരുന്നിരിക്കാം. "അമ്മ അറിയാനായി" ഇറക്കിയ ലഘുലേഖയിലെ വരികൾ പുരുഷൻ ഇന്നും ഓർക്കുന്നു. "അമ്മേ അമ്മക്കെന്നെ അറിയാമല്ലോ...എന്റെ പാതകൾ, എനിക്കൊരുക്കിയ കാഴ്ച്ചകൾ, ഇവിടെയെല്ലാം കുരുതിയാണമ്മേ കുരുതി..."
ജോണിന്റെ അമിതമായ മദ്യപാനത്തെ ഇടയ്ക്കിടയ്ക്ക് ചോദ്യം ചെയ്തിരുന്ന പുരുഷന് "നീ പോയി നിന്റെ കാര്യം നോക്ക്" എന്ന മറുപടിയാണ് കിട്ടിയിരുന്നതു. കോഴിക്കോട് വെച്ചു മദ്യലഹരിയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ജോണ്‍ വീണു മരിച്ചപ്പോൾ, താൻ കൂടെയുണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും പശ്ചാതാപത്തോടെ പുരുഷൻ ഓർക്കുന്നു.
പുരുഷൻ |
ജോണ്‍ എബ്രഹാം |

എൻ്തൊരു ശുഷ്കത.....പോര....ജോണിനെകുറിച്ച് ഇത്രയും പോരാ.....എനിക്ക് പുരുഷനെ പരിചയപ്പെടുത്തി തരൂ.....ഞാനിതില്‍കൂടുതല്‍ എഴുതാം......
ReplyDelete