17 Mar 2014

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്...

   കടുവാശല്യം, കസ്തൂരിരംഗന്‍ വിഞ്ജാപനം തുടങ്ങിയവയുടെ പേരില്‍ വയനാട്ടിലെ ആയിരത്തി ഇരുനൂറോളം ഏക്കര്‍ വനഭൂമി അഗ്നിക്കിരയാക്കി. തോല്‍പ്പെട്ടി വന്യജീവിസങ്കേതത്തിലെ ഏഴു പ്രദേശങ്ങളിലാണ് മനുഷ്യന്റെ ഈ 'കാടത്തം' അരങ്ങേറിയത്.ഒരുകൂട്ടം ആളുകള്‍ വനത്തിന് തീയിടുന്നത് കണ്ടെന്ന് അവകാശപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്‍വര്‍, ദൃശ്യം പകര്‍ത്തുവാന്‍ ശ്രമിച്ച തന്നെ മര്‍ദിക്കുകയും, കാമറ തകര്‍ത്തെന്നും പോലീസില്‍ പരാതി നല്‍കിയതിലൂടെയാണ് പുറം ലോകം ഈ അട്ടിമറി അറിയുന്നത്.

   കടുവയും ആനയുമൊക്കെ വസിച്ചിരുന്ന സ്ഥലങ്ങളിലാണ് മനുഷ്യന്‍ കടന്നുകയറി, ആധിപത്യം സ്ഥാപിച്ചത്. ജനപ്പെരുപ്പം മൂലം ആ പ്രക്രിയ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവരുടെ പരിമിതമായ ലോകത്തേയ്ക്ക് മനുഷ്യന്‍ കടന്നുചെല്ലുമ്പോള്‍ ആക്രമണം ഉണ്ടാവുക സ്വാഭാവികം. അതൊരു കാരണമാക്കി അവരേയും അവരുടെ ആവാസ വ്യവസ്ഥയേയും നശിപ്പിക്കുക എന്നത് ഏറ്റവും വലിയ തോന്നിവാസമാണ്.

   മനുഷ്യന്‍മാര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക്, പാവം മൃഗങ്ങള്‍ എന്തു പിഴച്ചു. മനുഷ്യനുവേണ്ടിയാണ് ലോകവും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതെന്നൊക്കൊ അവകാശപ്പെടുന്ന, പ്രബുദ്ധ മനുഷ്യകുലത്തില്‍ വന്ന് പിറന്നതില്‍ ലജ്ജ തോന്നി പോകുന്നു...



4 comments:

  1. ക്രൂരത എന്നാല്ലാതെ എന്ത് പറയാന്‍ ..

    ReplyDelete
  2. ബുദ്ധി കൊണ്ട് മനുഷ്യൻ മൃഗങ്ങളുടെ മേലെയാണെന്ന് പറയാറുണ്ടെങ്കിലും അതേ ബുദ്ധി കൊണ്ടു തന്നെ മനുഷ്യൻ മൃഗങ്ങളുടേതിനേക്കാൾ പതിന്മടങ്ങ് താഴെയുമാണ് എന്ന് അവരുടെ ഓരോ ചെയ്തികളും വിളിച്ചോതുന്നു.

    ഇത്തരം കൃത്യങ്ങൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമങ്ങൾ കർശനമാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുമാത്രം ഗുണമൊന്നുമുണ്ടാകാൻ പോകുന്നില്ലെങ്കിലും.

    ReplyDelete