12 Mar 2014

തുളസി 'തറ '...

   ആയുര്‍വേദത്തില്‍ ഏറ്റവും വലിയ സ്ഥാനം വഹിക്കുന്ന തുളസിച്ചെടി, ജീവന്റെ അമൃത് എന്നാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ ഗുണമുള്ള ഇവ മാനസിക പിരിമുറുക്കത്തെ വരെ തടയുവാന്‍ കെല്‍പ്പുള്ളവയാണ്.

   ഔഷധങ്ങളുടെ രാഞ്ജിയായ തുളസി, മലയാളിയുടെ സംസ്‌കാരത്തിന്റേയും ഭാഗമാണ്. ലക്ഷ്മീ ദേവിയെ സ്വീകരിക്കുവാനായി പണ്ടു കാലം മുതല്‍ക്കേ ഹിന്ദുമത വിശ്വാസികള്‍ തങ്ങളുടെ വീടുകളില്‍ തുളസിത്തറകള്‍ പരിപാലിച്ചു വരുന്നു. ഭൂമിയില്‍ നിന്നുമുള്ള സ്വര്‍ഗകവാടമായും തുളസി കരുതപ്പെടുന്നു. ബ്രഹ്മ്മാവ് തുളസിച്ചെടിയുടെ ശിഖരങ്ങളില്‍ വസിക്കുന്നുവെന്നതും മറ്റൊരു ദൈവീക സങ്കല്‍പ്പം.

കോട്ടയം നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന തുളസിത്തറ.

   വിശുദ്ധിയുടേയും ദൈവീകതയുടേയും പര്യായമായ തുളസിത്തറയുടെ ഈയവസ്ഥ മലയാളിയുടെ സംസ്‌കാരത്തിന്റെ തകര്‍ച്ചയായിത്തന്നെ കാണുവാന്‍ സാധിക്കും...

3 comments:

  1. തുളസിയുടെ ഔഷധഗുണത്തിനാണു പ്രാധാന്യം എന്ന തിരിച്ചറിവുണ്ടായാൽ അതിൽ പിന്നെ വിശുദ്ധിയും ദൈവികതയുമൊന്നും കൂട്ടികലർത്തേണ്ട കാര്യമില്ല. ഒരു ഔഷധസസ്യം എന്ന പരിഗണന മാത്രം നൽകുമ്പോൾ, അത് നിൽക്കുന്ന ഇടത്തിനും അത്തരം പരിഗണനയേ നൽകേണ്ട ആവശ്യമുള്ളൂ. തുളസിയെക്കാളും പ്രാധാന്യമുള്ള വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടി വരികയോ സൂക്ഷിക്കുകയോ ചെയ്യേണ്ടി വരുമ്പോൾ അത് അവഗണിക്കപ്പെടുന്നത് സ്വാഭാവികമാണ്.

    ReplyDelete
  2. ഒരു മനുഷ്യന് പ്രാര്‍ത്ഥിക്കുന്നതിലും പ്രധാനമാണ് പ്രാഥമിക കൃത്ത്യങ്ങള്‍ നടത്തുക എന്നത്. എന്നുവെച്ച് പൂജാമുറിയില്‍ കക്കൂസ് പണിതാല്‍ ആര്‍ക്കായാലും കാണുമ്പോള്‍ ഒരു ബുദ്ധിമുട്ട് തോന്നില്ലേ...അതുപോലെയേ ഉള്ളൂ ഇതും...

    ReplyDelete
  3. തുളസി”ച്ചെടി”

    ReplyDelete