1 Sept 2013

സിനിമ അവലോകനം - കുഞ്ഞനന്തന്റെ കട

കുഞ്ഞനന്തന് തന്റെ കടയോടുള്ള ആത്മബന്ധം,പീടിക നഷ്ടമാവുമെന്ന അവസ്ഥയിൽ അയാള് ചെയ്തുകൂട്ടുന്ന പ്രവർത്തികൾ,പ്രണയിച്ചു വിവാഹം ചെയ്തിട്ടും ഒരു പരാജയമായി മാറിയ അയാളുടെ ദാമ്പത്യജീവിതം - ഇതൊക്കെയാണ് ചിത്രത്തിന്റെ പ്രധാന വിഷയം .

നാട്ടിൽ വികസനം വരുമ്പോൾ, കാലങ്ങളായി ഒരുപാടു പേരുടെ ഉപജീവനത്തിന്റെ ഭാഗമായ കെട്ടിടങ്ങളേയും അവരുടെ വികാരങ്ങളെയും തച്ചുടയ്ക്കപെടുമ്പോൾ, അവരനുഭവിക്കുന്ന  ആത്മസന്ഘർഷവും അവരുടെ നിസ്സഹായതയും ഈ ചിത്രം ചര്ച്ച ചെയുന്നു.

ഒരു " സത്യൻ അന്തിക്കാട് " ശൈലിയിലുള്ള ചിത്രം പ്രതീക്ഷിച്ചാണ് പ്രേക്ഷകർ എത്തിയത് എന്നെനിക്കു തോന്നി.അത് ചിത്രത്തിന്റെ തുടക്കം മുതലും അതിലൂടെയുണ്ടായ നിരാശ ചിത്രത്തിന്റെ ഒടുക്കത്തിലും അവർ പ്രകടിപ്പിച്ചു.
ഉറങ്ങുന്ന ഗ്രഹനാഥന്മാരും, ചിരിച്ചുകളിച്ചു വേറെ കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ഭാര്യമാരും കുട്ടികളുമായിരുന്നു തിയേറ്റർ ൽ കൂടുതലും കണ്ടത്.





പ്രേക്ഷകർക്കിടയിൽ ഗൗരവമായ സിനിമ ആസ്വാദനം കുറഞ്ഞുവരുന്നതായും, entertainment എന്ന ഒരു ലക്ഷ്യത്തിനു മാത്രമായി സിനിമ മാറുന്നതും കാണാൻ കഴിയുന്നു.

സാങ്കേതികമായും കലാപരമായും മികച്ചുനില്ക്കുന്ന ഒരു ഗൗരവമായ ചിത്രമാണ് സലിം അഹമ്മദ്‌ ന്റെ  'കുഞ്ഞനന്തന്റെ കട'.

No comments:

Post a Comment