29 Aug 2013

സിനിമ അവലോകനം - തനിച്ചല്ലാ ഞാൻ

കല്പന ക്ക് മികച്ച സഹനടികുള്ള 2012ലെ ദേശീയ ചലച്ചിത്ര അവാർഡ്‌ വാങ്ങികൊടുത്ത ചിത്രം.
വാർധക്യത്തിൽ ആരോരുമില്ലാതെ ഒറ്റപെട്ട ഒരു ബ്രാഹ്മണ സ്ത്രീയുടെയും,അവരെ സംരക്ഷിക്കുന്ന ഒരു മുസ്ലിം സ്ത്രീയുടെയും,അവര്ക്കെ സമൂഹത്തിൽ നേരിടെന്ദ്യ്വരുന്ന എതിർപ്പുകളുടെയും ക്ലെശങ്ങളുടെയും അവർക്കിടയിൽ ഉടലെടുകുന്ന ആത്മബന്ധത്തിന്റെയും കഥയാണ്‌ ചിത്രം പറയുന്നത് .
kpac ലളിതയുടെ ലക്ഷ്മിയമ്മയും കല്പനയുടെ റസിയയും ഉള്പ്പടെയുള്ള എല്ലാ പ്രധാന കഥാപാത്രങ്ങളും നല്ല അഭിനയം കാഴ്ചവെച്ചു. കഥയുടെ പുരോഗതി വളരെ ലളിതമായും ഭംഗിയായും അവതരിപ്പിക്കുവാൻ സംവിധായകൻ ബാബു തിരുവല്ലക്ക് കഴിഞ്ഞു.
മാത്രവുമല്ല ഒരു ''ആർട്ട് ഫിലിമിന്റെ'' ഗൗരവം കാണിക്കുമ്പോഴും പല സ്ഥലങ്ങളിലും ഒരു മുഖ്യധാര സിനിമയുടെ രസവും ചിത്രം നൽകുന്നുണ്ട്‌.

സമൂഹത്തിന്റെയും ഈശ്വരവിശ്വാസതിന്റെയുമെല്ലാം പരമപ്രധാനമായ ലക്ഷ്യം എന്ത് എന്ന് നമ്മളോട് ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനികുന്നത്.
ആശയപരവും അഭിനയപരവുമായി ഒരു നല്ല ചിത്രമാണ് എങ്കിലും സാങ്കേതികമായി പല പ്രശ്നങ്ങളും ചിത്രത്തിൽ ചൂണ്ടിക്കാണിക്കാനാകും.
കുട്ടനാടൻ പശ്ചാത്തലത്തിലുള്ള ഒരു കഥയായിട്ടുകൂടി, കുട്ടനടാൻ ഗ്രാമഭങ്ങിയെ വെള്ളിത്തിരയിൽ എത്തിക്കുന്ന കാര്യത്തിൽ,M.J.രാധാകൃഷ്ണന്റെ ചായാഗ്രഹണം ഒരു പരാജയമായിപോയി എന്ന് വേണം പറയുവാൻ.സിനിമയിലുടനീളം ''medium shot''കളുടെ ഉപയോഗമാണ് കണ്ടുവന്നത്.ഇത് മൂലം കഥ നടക്കുന്ന സ്ഥലത്തിനെ കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പ്രേക്ഷകന് ലഭികാതെ പോയി.
ഈ ചിത്രത്തിന്റെ മറ്റു ന്യൂനതകൾ ആയി തോന്നിയ ചില കാര്യങ്ങൾ -
ലക്ഷ്മിയമ്മയുടെ ഭൂതകാലത്തെ കുറിച്ചുള്ള കഥ അത്രയ്ക്ക് യാധർതികമല്ലതെ തോന്നി,റസിയയുടെ മകൻ ലക്ഷ്മിയമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യാനൊരുങ്ങുന്ന രംഗം ഒഴിവാക്കാമായിരുന്നു,കൂടാതെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഒഴുക്കുമായി ചേർന്ന് പോകുന്നില്ലായിരുന്നു.

No comments:

Post a Comment