10 Sept 2013

ഫീച്ചർ - മലയാളി പ്രേക്ഷകരുടെ പ്രബുദ്ധതയ്ക്കൊരു ഉദാഹരണം, സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സൂപ്പർസ്റ്റാർ.

2011, ഒക്ടോബർ മാസത്തിൽ  'രാത്രി ശുഭരാത്രി'എന്ന ഒരു ഗാനത്തിന്റെ ദൃശ്യം youtube ൽ വന്നു. 'സിലസില' ക്ക് ശേഷം നമ്മളെല്ലാവരും ആസ്വദിച്ച ഒരു പുതിയ കോമാളിത്തരം അങ്ങനെ പ്രശസ്തമായി.സന്തോഷ്‌ പണ്ഡിറ്റ്‌,കൃഷ്ണനും രാധയും എല്ലാം ജനങ്ങളുടെ ഇടയിലെ സ്ഥിരം ചർച്ച വിഷയമായി.അങ്ങനെ google search ൽ ഏറ്റവും കൂടുതൽ search ചെയ്ത പേരിൽ രണ്ടാം സ്ഥാനം സന്തോഷ്‌ പണ്ഡിറ്റ്‌ നു കിട്ടി. സിലസില ഹരിശങ്കർ നെ വിളിച്ചു വരുത്തി കളിയാക്കിയ അതെ ഉദ്ദേശത്തിൽ മാധ്യമങ്ങൾ സന്തോഷിനെയും വിളിച്ചുവരുത്തി.
 എന്നാൽ ''കൃഷ്ണനും രാധയും" , അതിലെ പാട്ടുകൾ പോലെതന്നെ ഹിറ്റ്‌ ആകുമെന്ന് ആത്മവിശ്വാസത്തോടെ അയാൾ പറഞ്ഞു.ഇയാള്ക്കു വട്ടാണെന്ന് ജനം പറഞ്ഞു. സിനിമ ഇറങ്ങി, ആളുകള് പോയി കണ്ടു,തിരക്ക് കൂടി,രണ്ടോ മുന്നോ തിയേറ്റർ ൽ മാത്രം ഇറങ്ങിയ സിനിമ കൂടുതൽ തിയേറ്റർ ലേക്ക് എത്തി. രണ്ടാഴ്ചയിൽ കൂടുതൽ നിറഞ്ഞ സദസിൽ പ്രദര്ശനം നടന്നു.സിനിമ hit ആയി. വീണ്ടും മാധ്യമങ്ങൾ ചർച്ച തുടങ്ങി, കളിയാക്കാനായി ആളുകള് കൂടി. എന്നാൽ സന്തോഷ്‌ പണ്ഡിറ്റ്‌ നെ അടിച്ചിരുത്താൻ ആര്ക്കും ആയില്ല. അവതാരകരും,സിനിമ-സാഹിത്യത്തിലെ വിശിഷ്ട അതിഥികളും,കാണാൻ ഇരികുന്നവരും,വഴിയിലൂടെ പോകുന്നവരും എല്ലാം അയാളെ കൂവിവിളിച്ചു. സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റമായി സന്തോഷ്‌ പണ്ഡിറ്റ്‌ എടുത്ത ചിത്രം.

ഒരു സാധാരണക്കാരനെ പോലെ ഇതെല്ലം കണ്ടും കേട്ടും അയാൾ സദസിലിരുന്നു ദേഷ്യപെടുകയും മറ്റുള്ളവരെ കുറ്റ പെടുതുകയും ചെയ്തു. തന്റെ ഗാനങ്ങളിൽ സാഹിത്യമില്ല എന്ന് ആളുകള് പറഞ്ഞപ്പോൾ അയാൾ ചോദിച്ചു - äപ്പങ്ങൾ അമ്മായി ചുട്ടു, വട്ടായിപോയി "എന്നതാണോ കവിത എന്ന്. സിനിമ എങ്ങനെ എടുക്കരുത്‌ എന്നതിന് ഉദാഹരണമാണ് സന്തോഷിന്റെ സിനിമ എന്ന് "സിനിമക്കാരനായ " ബാബുരാജ് പറഞ്ഞപ്പോൾ, 18 വർഷം ഈ രംഗത്ത് അനുഭവമുള്ള തന്റെ "ബ്ലാക്ക്‌ ഡാലിയ " എന്ത് സിനിമയാണെന്നും അതിന്റെ നിർമ്മാതാവ് കുത്തുപാളയെടുതില്ലേ എന്നും ചോദിച്ചു.

 ഇതുപോലെ പല പ്രസക്തമായ ചോദ്യങ്ങളും അയാൾ ജനങ്ങളോടെ ചോദികുക ഉണ്ടായി. എന്നാൽ "കൃഷ്ണനും രാധയും" തിയേറ്റർ ൽ പോയി കണ്ട അതേ ആളുകൾ, അയാളെ കുറ്റം പറയുകയും കളിയാക്കുകയും ചെയുന്നതിൽ മുഴുകിയിരുന്നതിനിടയിൽ അയാളുടെ ചോദ്യങ്ങളുടെ പ്രസക്തി മനസിലാകിയില്ല.

ഇതിനിടയിലെല്ലാം അയാൾ പറഞ്ഞുകൊണ്ടേയിരുന്നു, ഞാൻ സൂപ്പർസ്റ്റാർ ആയികൊണ്ടിരികുകയാണ് എന്ന്. കേട്ടവരെല്ലാം ചിരികുകയും ചെയ്തു.
ഒട്ടുമിക്ക ടെലിവിഷൻ പരിപാടികളിലെല്ലാം രണ്ടും മൂന്നും തവണ ഗസ്റ്റ് ആയി അയാള് വന്നു. ഒടുവിൽ പതുക്കെ പതുക്കെ ജനങ്ങൾ അയാളെ ഇഷ്ട്ടപെട്ടു തുടങ്ങി. "മലയാളി ഹൌസ്"ലെ അയാളുടെ തിരിച്ചുവരവ്‌ അയാളുടെ ജനപ്രീതി കാണിച്ചു തരുന്നതാണ്. പണ്ട് കുറ്റം പറഞ്ഞവർ സന്തോഷേട്ടന് sms vote ചെയ്തു തുടങ്ങി. സന്തോഷ്‌ പണ്ഡിറ്റ്‌ ഒടുവിൽ അയാൾ പറഞ്ഞപോലെതന്നെ ഒരു superstar celebrity ആയി മാറി.
ഇവിടെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ കലാകാരന് ഒരു കുറ്റവും ഞാൻ കാണുനില്ല . അദേഹത്തിന്റെ സിനിമയിലും അതിലെ ഗാനങ്ങളിലും ഒക്കെ നല്ല വശങ്ങളും കലയും ഞാൻ കാണുന്നുണ്ട്, എന്നാൽ പൂർണമായും നല്ല സിനിമ എന്നൊന്നും പറയാൻ കൊള്ളാവുന്നവയുമല്ല ആ ചിത്രങ്ങൾ.

സിനിമയിലെ "പ്രധാനികൾ" ചെയ്യുന്ന തോന്നിവാസങ്ങളിലും വൃത്തികേടുകളിലും ആര്ക്കും ഒരു പ്രശ്നവും ഇല്ല. എന്നാൽ സന്തോഷ്‌ പണ്ഡിറ്റ്‌ നെപോലെ ഒരു പുതുമുഖത്തിനെ കയ്യിൽ കിട്ടുമ്പോൾ അയാളുടെ സിനിമയെയും പാട്ടുകളേയും മാത്രമല്ല അയാൾ ഇടുന്ന കോട്ടിനെപോലും പൊട്ടത്തരം എന്ന രീതിയിൽ ആളുകള് വിമർശിക്കുന്നു. പിന്നീടു അയാളുടെ സിനിമയും,മറ്റു പരിപാടികളും കാണുകയും, ഒടുവിൽ അയാളുടെ ആസ്വദകരായി മാറുകയും ചെയുന്നു.
ഇതാണ് ഇന്നത്തെ പ്രേക്ഷകർ , അല്ലെങ്ങിൽ ഇന്നത്തെ ജനം. 
സ്വന്തമായി നിലപാടുകളോ ആസ്വാദനമോ ഇല്ലാത്ത, ഞാനും നീയും ഉൾപെടുന്ന ജനം.


- HARIKRISHNAN H.

No comments:

Post a Comment