20 Oct 2013

വാർത്താ ഫീച്ചർ - പശ്ചിമഘട്ട സംരക്ഷണം എന്തിന് ? ഗാട്ഗിലിനൊന്നും വേറെ പണിയില്ലേ ?

      കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വ്യവസായശാലകളും ആഡംബരകാറുകൾ നിറഞ്ഞ നഗരങ്ങളുമെല്ലാം മനുഷ്യന് പണം ഉണ്ടാക്കാൻ സഹായകരമാവുമെങ്ങ്കിലും അവ പരിസ്ഥിതിയെ പതുക്കെ പതുക്കെ നശിപ്പിച്ചുകൊണ്ടിരിക്കും.മരങ്ങളും കാടുകളും ചേർന്നുള്ള ഒരു ആവാസവ്യവസ്ഥയിൽ മാത്രമേ നല്ല വായു നല്ല വെള്ളം നല്ല കാലാവസ്ഥ എന്നിവ ലഭിക്കു.കേരളത്തിൽ നല്ല കാലാവസ്ഥ ലഭിക്കുന്നതിൽ പശ്ചിമഘട്ടത്തിന്റെ പങ്ക് ചെറുതല്ല.
      നമ്മൾ കേരളീയർ ജനിച്ചനാൾ മുതൽ നല്ല വെള്ളവും വായുവും കാലാവസ്ഥയും അനുഭവിച്ച് ജീവിച്ചതിനാൽ ഇതിനെക്കുറിച്ച് വലുതായി ചിന്തിക്കുവാൻ ഇടയില്ല."കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല" എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക.വീടിനു ചുറ്റുമുള്ള മരങ്ങളെല്ലാം വെട്ടിമാറ്റി മുറ്റത്ത്  മുഴുവനും ടൈൽസ് നിരത്തി അതുമൂലമുണ്ടാകുന്ന ചൂട് മാറ്റുവാനായി മുറികളിൽ എയർ കണ്ടിഷനർ വെക്കുന്ന നമ്മൾ ഇതുപോലെ തീരുമാനികുകയും നടപ്പിലാക്കുകയും ചെയ്യുന്ന "മണ്ടത്തരങ്ങൾ"മൂലം നമ്മുടെ സഹജീവികൾ എന്ന് പറയപ്പെടുന്ന ജീവജാലങ്ങളുടെ നിലനില്പിനു ഭീഷണിയായികൊണ്ടിരികുകയാണ്.
      പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളെ പരിസ്ഥിതിലോലമായി പ്രഘ്യാപിക്കുക വഴി മനുഷ്യന്റെ "കാടുകയറിയുള്ള" പ്രവർത്തനങ്ങൾക്ക് ഒരു തടയിടുക എന്ന ലക്‌ഷ്യം മാത്രമാണുള്ളത്.മറ്റു ജീവജാലങ്ങളുടെ നിലനില്പിന് ഇത് വളരെ അത്യാവശ്യവുമാണ്.ആളുകളെ കുടിയിറക്കുകയോ കൃഷി തടയുകയോ അല്ല ഇതിന്റെ ഉദ്ദേശം.
       എന്നാൽ പശ്ചിമഘട്ട സംരക്ഷണത്തെ അതിന്റെ ആവശ്യം മനസ്സിലാക്കാതെ വെറും സ്വാർഥലാഭം മുന്നിൽകണ്ടുകൊണ്ടാണ് കുറേ ആളുകൾ എതിർക്കുന്നത്.മനുഷ്യനു വേണ്ടിയാണ് പരിസ്ഥിതി എന്നാണിവർ വാദിക്കുന്നത്.ജനങ്ങളുടെ ഭാവി വരുമാനത്തിനും വികസനത്തിനും തടസ്സമാണ് ഈ സംരക്ഷണ നിയമം എന്നരീതിയിൽ ചിന്തിക്കുന്നവരോട് പറയുവാൻ ഒന്നുമാത്രമെയുള്ളൂ ജനങ്ങളുടെ ഭാവി നിലനില്പ്പിനു വേണ്ടിയാണ് ഈ സംരക്ഷണ നിയമം എന്ന് നിങ്ങൾ മനസ്സിലാക്കിയാൽ നന്ന്

http://harisjourney.blogspot.in/2013/10/blog-post.html

No comments:

Post a Comment