16 Oct 2013

ലേഖനം - സ്വാര്‍ത്ഥൻ...

                  

       
                                
                   അങ്ങനെ എന്നോടൊപ്പം എന്റെ ഉള്ളിലെ സ്വാർഥതയും  വളർന്നു. എന്റെ ഉള്ളിൽ മത്സരബുദ്ധി ഉണ്ടായി.എന്റെ ചിന്തകൾ ഇടുങ്ങിയതായി മാറി."എനിക്കെന്തു കിട്ടി" അല്ലെങ്കിൽ "എനിക്കെന്തു കിട്ടും" എന്നത് മാത്രമായി എന്റെ ചിന്ത.എന്റെ ഉള്ളിലെ മാനുഷിക ചിന്തകളെയും വികാരങ്ങളെയും ഞാൻ നിയന്ത്രിച്ചു തുടങ്ങി.കൂടുതൽ തരുന്നവനെ കൂടുതൽ സ്നേഹിക്കുക,ആദരിക്കുക എന്നതായി എന്റെ രീതി.അവനെ സ്നേഹിക്കാൻ തോന്നിയില്ലെങ്ങിൽ സ്നേഹം perform ചെയ്യുക എന്നതും ഞാൻ പഠിച്ചു.കെട്ടുപാടുകൾക്കിടയിൽ പണത്തിനായി  ഓടിയ നെട്ടോട്ടം എന്നെ സ്വാർഥത എന്ന പടുകുഴിയിലേക്ക് തള്ളിയിട്ടു.ഭൗതികവാദം എന്ന പരമപ്രധാനമായ ആശയത്തിൽ ഊന്നി "മുന്നേറുന്ന" സംസ്‌ക്കാരമുള്ള സമൂഹം എന്റെ ചിന്തകളെ ദിശമാറ്റി വിട്ടു.പണമാണ് നിന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമെന്നു സമൂഹം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.മനസുകൊണ്ട് കുറച്ചു ചിന്തിക്കുവാനും, ബുദ്ധികൊണ്ട് കൂടുതൽ ചിന്തികുവാനും എനിക്ക് ശിക്ഷണം ലഭിച്ചുകൊണ്ടേയിരുന്നു.കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി, മനസ്സുകൊണ്ട് ചിന്തികേണ്ടതിന്റെ ആവശ്യം ഇല്ലെന്ന്.എന്റെ ഉള്ളിലെ സ്വാർഥത നൂറുശതമാനവും  വളർന്നുകഴിഞ്ഞപ്പോൾ എന്നെ പക്വതയുളളവൻ എന്ന് സമൂഹം പ്രശംസിച്ചു തുടങ്ങി.എന്റെ പിൻഗാമികൾക്ക് ഞാൻ ആദര്‍ശമാതൃകയായി.

No comments:

Post a Comment