ഇവിടെ കാട്ടുപോത്തിനും പന്നിക്കുമൊക്കെയാണ് മനുഷ്യനേക്കാളും വിലയെന്ന് ചിഫ് വിപ്പ് പി സി ജോർജ്. ഗ്രീൻ കോർട്ട് നെയും ഗാട്ഗിൽ നെയും അനുസരിക്കില്ലെന്നും, ഇതൊക്കെ പറയുവാൻ കോർട്ട് ആരാണെന്നും നിയമമുണ്ടാകുന്നത് നിയമസഭയാണ് എന്നും അദേഹം പറഞ്ഞു .കേരള കോണ്‍ഗ്രസ് (m) ന്റെ സുവർണജുബിലീ സമ്മേളനത്തിൽ സ്വാഗത പ്രസംഗം പറയുകയായിരുന്നു അദേഹം.
നിയമസഭയുടെ ഒരു ഭാഗമാണ് National Green Tribunal എന്നത് അദേഹത്തിന് അറിയാമോ എന്നെനിക്കറിയില്ല.ഏതായാലും മനുഷ്യനേക്കാളും മൂല്യം മറ്റു ജീവജാലങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
IUCN Red List of Threatened Species ൽ പെടുന്ന ജീവികളിൽ ഒന്നാണ് അദേഹം പറഞ്ഞ കാട്ടുപോത്ത്. അതുപോലെ ഇന്ത്യയിൽ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ഒട്ടനവധി സസ്യ-ജീവജാലങ്ങളുടെ അവസാന ആശ്രയമാണ് പശ്ചിമ ധ്രുവം. ഇതിനാലോക്കെയാണ് പ്രശസ്ത പരിസ്ഥിതിവാദിയായ മാധവ് ഗാട്ഗിൽ ന്റെ നേതൃത്തത്തിൽ വിശദമായ പഠനം നടത്തുകയും അതിലൂടെ പശ്ചിമ ഘട്ടം സംരക്ഷിക്കപെടേണ്ടതാണ് എന്ന തീരുമാനം ഉണ്ടായതും.
മനുഷ്യന്മാരുടെ തമ്മിലടിയും പണത്തിനും പദവിക്കുമായുള്ള നെട്ടോട്ടവും സഹജീവികളുടെ നിലനില്പ്പിനെ ബാധിക്കുന്ന ഒരവസ്ഥയാണ് ലോകത്ത് ഇന്ന് കാണുവാൻ കഴിയുന്നത്.രാഷ്ട്രീയ നേതാക്കളും സാമുഹികപ്രവർത്തകരും നമ്മുടെ സസ്യ-ജീവജാല സമ്പത്തിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കികുകയും അവയുടെ സംരക്ഷണം ഉറപ്പാക്കുവാൻ പ്രവർത്തിക്കുകയുമാണ് വേണ്ടത്.

No comments:
Post a Comment