22 Oct 2013

QUICK REVIEW - GRAVITY - " DON'T LET GO... "

        
 First thing i want to tell is never see the movie in 2D format because from start to end, “gravity” is fully filled with visual treats.It is an unusual detailed space experience.So you will get the complete experience only in 3D and if you have an option of IMAX nearby, then don’t think further. With just one and half hour running time, “gravity” will show you the beauty of earth and space, isolate you in the dark space and takes you to an adventurous journey.Some of the marvelous visual effects includes debris hitting scenes, view of earth and space, blast inside space station etc etc.
          Without loosing its sci-fi character,the movie is succeeding in dramatic situations also.The symbolic comparison of dr.rayne with saint christopher, whom carried the Christ child across the dangerous river with great difficulties and the idol of laughing buddha which represents her awakening into enlightenment, all makes it different from just an adventure movie.The movie represent human’s desire to live, his hope which makes him survive from even the worst situations.


 Don’t miss it !



I SAW THE MOVIE AT DHANYA, KOTTAYAM AND I WAS SURPRISED TO SEE THE BRIGHT 3D PROJECTION, WHICH WAS ABOVE MANY MAJOR MULTIPLEXES PROJECTION QUALITY.

20 Oct 2013

വാർത്താ ഫീച്ചർ - പശ്ചിമഘട്ട സംരക്ഷണം എന്തിന് ? ഗാട്ഗിലിനൊന്നും വേറെ പണിയില്ലേ ?

      കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വ്യവസായശാലകളും ആഡംബരകാറുകൾ നിറഞ്ഞ നഗരങ്ങളുമെല്ലാം മനുഷ്യന് പണം ഉണ്ടാക്കാൻ സഹായകരമാവുമെങ്ങ്കിലും അവ പരിസ്ഥിതിയെ പതുക്കെ പതുക്കെ നശിപ്പിച്ചുകൊണ്ടിരിക്കും.മരങ്ങളും കാടുകളും ചേർന്നുള്ള ഒരു ആവാസവ്യവസ്ഥയിൽ മാത്രമേ നല്ല വായു നല്ല വെള്ളം നല്ല കാലാവസ്ഥ എന്നിവ ലഭിക്കു.കേരളത്തിൽ നല്ല കാലാവസ്ഥ ലഭിക്കുന്നതിൽ പശ്ചിമഘട്ടത്തിന്റെ പങ്ക് ചെറുതല്ല.
      നമ്മൾ കേരളീയർ ജനിച്ചനാൾ മുതൽ നല്ല വെള്ളവും വായുവും കാലാവസ്ഥയും അനുഭവിച്ച് ജീവിച്ചതിനാൽ ഇതിനെക്കുറിച്ച് വലുതായി ചിന്തിക്കുവാൻ ഇടയില്ല."കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല" എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക.വീടിനു ചുറ്റുമുള്ള മരങ്ങളെല്ലാം വെട്ടിമാറ്റി മുറ്റത്ത്  മുഴുവനും ടൈൽസ് നിരത്തി അതുമൂലമുണ്ടാകുന്ന ചൂട് മാറ്റുവാനായി മുറികളിൽ എയർ കണ്ടിഷനർ വെക്കുന്ന നമ്മൾ ഇതുപോലെ തീരുമാനികുകയും നടപ്പിലാക്കുകയും ചെയ്യുന്ന "മണ്ടത്തരങ്ങൾ"മൂലം നമ്മുടെ സഹജീവികൾ എന്ന് പറയപ്പെടുന്ന ജീവജാലങ്ങളുടെ നിലനില്പിനു ഭീഷണിയായികൊണ്ടിരികുകയാണ്.
      പശ്ചിമഘട്ടത്തിലെ ഗ്രാമങ്ങളെ പരിസ്ഥിതിലോലമായി പ്രഘ്യാപിക്കുക വഴി മനുഷ്യന്റെ "കാടുകയറിയുള്ള" പ്രവർത്തനങ്ങൾക്ക് ഒരു തടയിടുക എന്ന ലക്‌ഷ്യം മാത്രമാണുള്ളത്.മറ്റു ജീവജാലങ്ങളുടെ നിലനില്പിന് ഇത് വളരെ അത്യാവശ്യവുമാണ്.ആളുകളെ കുടിയിറക്കുകയോ കൃഷി തടയുകയോ അല്ല ഇതിന്റെ ഉദ്ദേശം.
       എന്നാൽ പശ്ചിമഘട്ട സംരക്ഷണത്തെ അതിന്റെ ആവശ്യം മനസ്സിലാക്കാതെ വെറും സ്വാർഥലാഭം മുന്നിൽകണ്ടുകൊണ്ടാണ് കുറേ ആളുകൾ എതിർക്കുന്നത്.മനുഷ്യനു വേണ്ടിയാണ് പരിസ്ഥിതി എന്നാണിവർ വാദിക്കുന്നത്.ജനങ്ങളുടെ ഭാവി വരുമാനത്തിനും വികസനത്തിനും തടസ്സമാണ് ഈ സംരക്ഷണ നിയമം എന്നരീതിയിൽ ചിന്തിക്കുന്നവരോട് പറയുവാൻ ഒന്നുമാത്രമെയുള്ളൂ ജനങ്ങളുടെ ഭാവി നിലനില്പ്പിനു വേണ്ടിയാണ് ഈ സംരക്ഷണ നിയമം എന്ന് നിങ്ങൾ മനസ്സിലാക്കിയാൽ നന്ന്

http://harisjourney.blogspot.in/2013/10/blog-post.html

16 Oct 2013

ലേഖനം - സ്വാര്‍ത്ഥൻ...

                  

       
                                
                   അങ്ങനെ എന്നോടൊപ്പം എന്റെ ഉള്ളിലെ സ്വാർഥതയും  വളർന്നു. എന്റെ ഉള്ളിൽ മത്സരബുദ്ധി ഉണ്ടായി.എന്റെ ചിന്തകൾ ഇടുങ്ങിയതായി മാറി."എനിക്കെന്തു കിട്ടി" അല്ലെങ്കിൽ "എനിക്കെന്തു കിട്ടും" എന്നത് മാത്രമായി എന്റെ ചിന്ത.എന്റെ ഉള്ളിലെ മാനുഷിക ചിന്തകളെയും വികാരങ്ങളെയും ഞാൻ നിയന്ത്രിച്ചു തുടങ്ങി.കൂടുതൽ തരുന്നവനെ കൂടുതൽ സ്നേഹിക്കുക,ആദരിക്കുക എന്നതായി എന്റെ രീതി.അവനെ സ്നേഹിക്കാൻ തോന്നിയില്ലെങ്ങിൽ സ്നേഹം perform ചെയ്യുക എന്നതും ഞാൻ പഠിച്ചു.കെട്ടുപാടുകൾക്കിടയിൽ പണത്തിനായി  ഓടിയ നെട്ടോട്ടം എന്നെ സ്വാർഥത എന്ന പടുകുഴിയിലേക്ക് തള്ളിയിട്ടു.ഭൗതികവാദം എന്ന പരമപ്രധാനമായ ആശയത്തിൽ ഊന്നി "മുന്നേറുന്ന" സംസ്‌ക്കാരമുള്ള സമൂഹം എന്റെ ചിന്തകളെ ദിശമാറ്റി വിട്ടു.പണമാണ് നിന്റെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമെന്നു സമൂഹം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.മനസുകൊണ്ട് കുറച്ചു ചിന്തിക്കുവാനും, ബുദ്ധികൊണ്ട് കൂടുതൽ ചിന്തികുവാനും എനിക്ക് ശിക്ഷണം ലഭിച്ചുകൊണ്ടേയിരുന്നു.കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി, മനസ്സുകൊണ്ട് ചിന്തികേണ്ടതിന്റെ ആവശ്യം ഇല്ലെന്ന്.എന്റെ ഉള്ളിലെ സ്വാർഥത നൂറുശതമാനവും  വളർന്നുകഴിഞ്ഞപ്പോൾ എന്നെ പക്വതയുളളവൻ എന്ന് സമൂഹം പ്രശംസിച്ചു തുടങ്ങി.എന്റെ പിൻഗാമികൾക്ക് ഞാൻ ആദര്‍ശമാതൃകയായി.

11 Oct 2013

QUICK REVIEW - IDUKKI GOLD - THE REAL KICK !!

a JOINT venture, were PAPER OF JOINTS by shyju, MIXING & FILLING by bijibal and finally ROLLED by aashiq abu.....

 Idukki gold is a good movie which will not give u any morals of life. The movie can be categorized in stoner movies, which are filled with drinks & drugs.The movie utilize visual beauty of idukki to a good extend, with some rarest spots including cheruthoni dam,vaisali cave etc. Idukki gold will directly take you to that mist, with its appealing visual beauty added by Shiyju Khalid and immersive background score by bijibal.

The film is taken with some mannerisms inspired from 2003 hollywood movie "killbill". 
The film may attract human beings of all age group towards drinking & smoking.

Celebrate friendship....
Celebrate youth.....
Celebrate nature.....
Celebrate drinks.....
Celebrate an old generation in a new generation way .....
last but not at all the least.....Celebrate IDUKKI GOLD....

THATS ALL ABOUT ASHIQ ABU'S IDUKKI GOLD ....

9 Oct 2013

വാർത്താ ഫീച്ചർ - ഗാദ്ഗിൽ റിപ്പോർട്ടിനെതിരെ പി സി ജോർജ് ....

               ഇവിടെ കാട്ടുപോത്തിനും പന്നിക്കുമൊക്കെയാണ്‌ മനുഷ്യനേക്കാളും വിലയെന്ന് ചിഫ് വിപ്പ് പി സി ജോർജ്. ഗ്രീൻ കോർട്ട് നെയും ഗാട്ഗിൽ നെയും അനുസരിക്കില്ലെന്നും, ഇതൊക്കെ പറയുവാൻ കോർട്ട് ആരാണെന്നും നിയമമുണ്ടാകുന്നത് നിയമസഭയാണ് എന്നും അദേഹം പറഞ്ഞു .കേരള കോണ്‍ഗ്രസ്‌ (m) ന്റെ സുവർണജുബിലീ സമ്മേളനത്തിൽ സ്വാഗത പ്രസംഗം പറയുകയായിരുന്നു അദേഹം.


             നിയമസഭയുടെ ഒരു ഭാഗമാണ് National Green Tribunal എന്നത് അദേഹത്തിന് അറിയാമോ എന്നെനിക്കറിയില്ല.ഏതായാലും മനുഷ്യനേക്കാളും മൂല്യം മറ്റു ജീവജാലങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
                 IUCN Red List of Threatened Species ൽ പെടുന്ന ജീവികളിൽ ഒന്നാണ് അദേഹം പറഞ്ഞ കാട്ടുപോത്ത്. അതുപോലെ ഇന്ത്യയിൽ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ഒട്ടനവധി സസ്യ-ജീവജാലങ്ങളുടെ അവസാന ആശ്രയമാണ് പശ്ചിമ ധ്രുവം. ഇതിനാലോക്കെയാണ്‌ പ്രശസ്ത പരിസ്ഥിതിവാദിയായ മാധവ് ഗാട്ഗിൽ ന്റെ നേതൃത്തത്തിൽ വിശദമായ പഠനം നടത്തുകയും അതിലൂടെ പശ്ചിമ ഘട്ടം സംരക്ഷിക്കപെടേണ്ടതാണ് എന്ന തീരുമാനം ഉണ്ടായതും.
                   മനുഷ്യന്മാരുടെ തമ്മിലടിയും പണത്തിനും പദവിക്കുമായുള്ള നെട്ടോട്ടവും സഹജീവികളുടെ നിലനില്പ്പിനെ ബാധിക്കുന്ന ഒരവസ്ഥയാണ് ലോകത്ത് ഇന്ന് കാണുവാൻ കഴിയുന്നത്‌.രാഷ്ട്രീയ നേതാക്കളും സാമുഹികപ്രവർത്തകരും നമ്മുടെ സസ്യ-ജീവജാല സമ്പത്തിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കികുകയും അവയുടെ  സംരക്ഷണം  ഉറപ്പാക്കുവാൻ പ്രവർത്തിക്കുകയുമാണ് വേണ്ടത്.