ജനാധിപത്യം എന്നത് ജനങ്ങള്‍ ഭരിക്കുന്ന അല്ലെങ്കില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്ന ഒരു ഭരണ രീതിയാണ്. ബുദ്ധന്റെ കാലം മുതല്‍ ഭാരതത്തില്‍ ജനാധിപത്യ വ്യവസ്ഥകള്‍ നിലവിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ നിലനിന്നിരുന്ന സംഘ, ഗണ, ജനപഥ, അയുദ്ധിയ പ്രായ, വാഹിക തുടങ്ങിയവയൊക്കെ ജനാധിപത്യത്തിന്റെ പ്രാചീന രൂപങ്ങളായിരുന്നു. പിന്നീട് രാജവംശങ്ങളാണ് ഇതിനെ എതില്‍ത്ത് തുടങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഭാരതം. നേതാക്കളെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഈ പ്രക്രിയ, നമ്മള്‍ പരിഷ്‌ക്കാരികള്‍ എന്ന് കരുതുന്ന പല രാജ്യങ്ങള്‍ക്കും അന്യമാണ്. ലോകത്തില്‍ പലയിടങ്ങളിലും ജനാധിപത്യത്തിനായി ഇപ്പോഴും പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരവസ്ഥയില്‍, അഴിമതിയും കള്ളത്തരങ്ങളും ഉണ്ടെന്ന കാരണത്താല്‍ രാഷ്ട്രീയം വേണ്ട, വോട്ട് ചെയ്യുന്നില്ല എന്നൊക്കെ പറയുന്നത് അധോഗമനമാണ്.
വിദേശീയരുടെ എല്ലാ മോശം കാര്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുവാന്‍ വല്ലാത്തൊരു ആവേശം കാട്ടുന്ന നാം, അതേ പ്രവണതയിലൂടെ ഭാരതത്തിന്റെ ജനാധിപത്യവും തകര്‍ക്കരുത്. അഴിമതിയും കള്ളത്തരവുമാണ് രാഷ്ട്രീയം എന്നുപറഞ്ഞ് വോട്ട് ചെയ്യാതെയിരിക്കുന്നതിലൂടെ കൂടുതല്‍ അഴിമതിയിലേക്കും ജനാധിപത്യത്തിന്റെ നാശത്തിലേക്കുമുള്ള വഴിയാണ് നാം ഒരുക്കുന്നത്. ജനാധിപത്യത്തിലൂടെയാണ് പല കാര്യങ്ങളും നമ്മള്‍ നേടിയെടുത്തതെന്ന കാര്യവും മറക്കാതെയിരിക്കുക.
ആയതിനാല്‍ നല്ലൊരു നാളേക്ക് വേണ്ടി, ഓരോ പൗരനും അവന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും വ്യക്തിക്കും വോട്ട് ചെയ്യുക. അരാഷ്ട്രീയത സമൂഹത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്.
No comments:
Post a Comment