______________________________________________________
നാട്യവാദ്യ രംഗത്തെ മഹാരഥന്മാരെ കടഞ്ഞെടുത്ത മഹാവിദ്യാലയം.... കുട്ടികലാകാരന്‍മാരുടെ കലാലയം.... ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന കേളീഗൃഹം... കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലം...
_____________________________________________________
1930ല്‍ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേര്‍ന്നാണ് കേരളകലാമണ്ഡലത്തിന്് രൂപം നല്‍കിയത്. കുന്നംകുളത്തെ കക്കാട് ഗണപതി ക്ഷേത്രത്തിലാണ് ആദ്യത്തെ കളരി ആരംഭിച്ചത്. പിന്നീട് കൊച്ചിരാജാവ് ചെറുതുരുത്തിയില്‍ നല്‍കിയ സ്ഥലസൗകര്യങ്ങളില്‍ കലാമണ്ഡലം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന, നിള കാമ്പസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടെ ഇപ്പോള്‍ ബിരുദാനന്തര ബിരുദക്ലാസുകള്‍ മാത്രമാണ് നടത്തുന്നത്. വള്ളത്തോള്‍ സമാധിയും സ്ഥിതിചെയ്യുന്നതിവിടെയാണ്. 1957ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പണികഴിപ്പിച്ചതാണ് വള്ളത്തോള്‍ നഗറിലെ പുതിയ കലാമണ്ഡലം കാമ്പസ്.
|
വള്ളത്തോള്‍ സമാധി |
__________ __________
|
കൂത്തമ്പലം |
1976ല്‍ അപ്പുക്കുട്ടന്‍ നായരുടെ നേത്രത്വത്തില്‍ പണികഴിപ്പിച്ച
കൂത്തമ്പലം അഥവാ നാട്യഗൃഹം, ഇന്ന് പല പ്രശസ്തരുടേയും സ്വപ്‌നവേദിയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി, നിരവധി് കലാനുസൃതമാറ്റങ്ങള്‍ കുത്തമ്പലത്തില്‍ വരുത്തുകയുണ്ടായി. നാട്യശാസ്ത്രത്തിലെ 108 വിവിധ കരണങ്ങള്‍ മുദ്രചെയ്തിരിക്കുന്ന
തൂണുകളാണ് ഇവിടുത്തെ പ്രത്യേകത. അരങ്ങിന്റെ പശ്ചാത്തലം
ചുവര്‍ച്ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. കുട്ടികളുടെ അരങ്ങേറ്റവും
മറ്റ് പരിപാടികളും നടക്കുന്നത് ഇവിടെ വെച്ചാണ്.
__________ __________
|
വള്ളത്തോള്‍ മ്യൂസിയം |
നിള കാമ്പസിനടുത്താണ് വള്ളത്തോള്‍ മ്യൂസിയം. മഹാകവി വള്ളത്തോളിന്റെ രചനകള്‍ രൂപം കൊണ്ട സ്ഥലമാണിവിടം. കലാമണ്ഡലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവിടം, 2011ല്‍ നവീകരിക്കുകയുമുണ്ടായി്. പുരസ്‌കാരങ്ങള്‍, ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങി വള്ളത്തോളിന്റെ കിടപ്പുമുറി വരെ അതേപടി സംരക്ഷിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഈ പഴയകെട്ടിടം, അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് മ്യൂസിയമായി മാറ്റിയെടുത്തത്. വള്ളത്തോളിന്റെ ഇളയ സഹോദരിയും, കലാമണ്ഡലത്തിലെ ഭരണസമിതി അംഗവുമായ വാസന്തി മേനോന്‍ താമസിക്കുന്നത് ഇതിനോട് ചേര്‍ന്നാണ്.
__________ __________
ആര്‍ട്ട് ഗ്യാലറിയാണ് കലാമണ്ഡലത്തിന്റെ മറ്റൊരാകര്‍ഷണം. ആര്‍ട്ടിസ്റ്റ് നമ്പൂതിരി നിര്‍മിച്ച, കഥകളിയുള്‍പ്പടെയുള്ള വിവിധ നാട്യരൂപങ്ങളുടെ മാതൃകകള്‍ ഇവിടെ കാണാം. വിവിധ വസ്ത്രധാരണ രീതികളും ചുട്ടികളും ഇവിടെ കണ്ടുമനസിലാക്കുവാന്‍ സാധിക്കും. മിനുക്ക്, പച്ചവേഷം, കത്തിവേഷം, താടി, വെള്ളത്താടി, കരി തുടങ്ങിയ വേഷങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു
.
__________ __________
|
കൂടിയാട്ടം കളരി |
എട്ടാം ക്ലാസില്‍ ആരംഭിക്കുന്ന കലാമണ്ഡലത്തിലെ
ശിക്ഷണം ഗുരുകുലസംമ്പ്രതായത്തിലുള്ളതാണ്. അതിരാവിലെ 4.30 ന് സാധകം ചെയ്യ്താണ് ഒരു അദ്ധ്യയനദിനം ആരംഭിക്കുന്നത്. 6.30 വരെ നീളുന്ന സാധകത്തിനു ശേഷം കഞ്ഞിയാണ് പ്രാതല്‍. തുടര്‍ന്ന് 9 മുതല്‍ പഠനം ആരംഭിക്കുകയായി. ഉച്ചവരെ കലാപഠനവും അതിനുശേഷം പൊതുപഠനവുമാണ്. ക്ലാസുകള്‍ രാത്രിവരെ നീളുന്നവയാണ്.
|
എം എ വിദ്യാര്‍ത്ഥികള്‍ |
കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളും അദ്യാപകരും ചേര്‍ന്നുള്ള മേജര്‍, മൈനര്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. പഠനത്തോടൊപ്പം തന്നെ പുറമേയുള്ള പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഇതിലൂടെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു.
__________ __________
ജൂനിയര്‍ ഗോപിമാരും ഹൈദരാലിമാരും വിമലമാരും പള്‍സറില്‍ കറക്കവും വാട്ട്‌സാപ്പില്‍ ചാറ്റിങ്ങുമാണെങ്കിലും, തങ്ങളുടെ കലയെ ദൈവതുല്യം ബഹുമാനിക്കുകയും ജീവനുതുല്യം സ്‌നേഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കലാമണ്ഡലത്തിന്റെ പേരും പെരുമയും ഈ പുതുതലമുറയുടെ കൈകളില്‍ സുരക്ഷിതമാണ്...
__________ __________